---
title: "60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ക്ഷേമപെന്‍ഷന്‍ അനുവദിക്കുക; നൊച്ചാട് പഞ്ചായത്ത് പ്രവാസി ലീഗ് "
english_title: "Grant welfare pension to non-residents after 60 years of age; Nochad Panchayat Pravasi League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67092/grant-welfare-pension-to-non-residents-after-60-years-of-age-nochad-panchayat-pravasi-league"
published_at: "2022-09-09T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b1811be49d_1arupath.jpg"
keywords: []
---

# 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ക്ഷേമപെന്‍ഷന്‍ അനുവദിക്കുക; നൊച്ചാട് പഞ്ചായത്ത് പ്രവാസി ലീഗ് 

> **Lead Summary:** ** പേരാമ്പ്ര:** 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ക്ഷേമപെന്‍ഷന്‍ അനുവദിക്കണമെന്ന് നൊച്ചാട് പഞ്ചായത്ത് പ്രവാസി ലീഗ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര:** 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ക്ഷേമപെന്‍ഷന്‍ അനുവദിക്കണമെന്ന് നൊച്ചാട് പഞ്ചായത്ത് പ്രവാസി ലീഗ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

60 വയസ്സ് കഴിഞ്ഞ ക്ഷേമനിധിയില്‍ അംഗമാവാന്‍ കഴിയാതെ പോയ മുഴുവന്‍ പ്രവാസികള്‍ക്കും ക്ഷേമപെന്‍ഷന്‍ അനുവദിക്കണമെന്നാണ് പ്രവാസി ലീഗ് നൊച്ചാട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.പി. നാസര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വെന്‍ഷനില്‍ പി.കെ.കെ. നാസര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ലീഗ് നേതാവ് വി.പി. അബ്ദുസ്സലാം ഉദ്‌ബോധന പ്രസംഗം നടത്തി.

പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷനില്‍ തീരുമാനമായി.

മണ്ഡലം പ്രസിഡന്റ് മമ്മു ചേറമ്പറ്റ, പി. ഹാരിസ്, റസാക്ക് വാല്യക്കോട്, മുസ്തഫ മുളിയങ്ങല്‍, സി. അമ്മോട്ടി ചാലിക്കര, സിറാജ് കല്‍പ്പത്തൂര്‍, അബ്ദുറഹിമാന്‍ ചേനോളി, സൂപ്പി കെ പൂക്കടവത്ത്, മുജീബ് നൊച്ചാട്, എം.സി. അസൈനാര്‍ വാളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.ടി. ഹമീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67092/grant-welfare-pension-to-non-residents-after-60-years-of-age-nochad-panchayat-pravasi-league)