---
title: "ജനകീയ വായനശാല വെള്ളിയൂരിന്റെ പുസ്തകോത്സവം സമാപിച്ചു "
english_title: "The book festival of Velliyur, a public library, has concluded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67129/the-book-festival-of-velliyur-a-public-library-has-concluded"
published_at: "2022-09-09T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b3bb4a9365_OBIT_CARD_JPG.JPG"
keywords: []
---

# ജനകീയ വായനശാല വെള്ളിയൂരിന്റെ പുസ്തകോത്സവം സമാപിച്ചു 

> **Lead Summary:** **വെള്ളിയൂര്‍:** ജനകീയ വായനശാല വെള്ളിയൂര്‍ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകോത്സവവും ഓണാഘോഷ പരിപാടികള്‍ക്കും സമാപനം കുറിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**വെള്ളിയൂര്‍:** ജനകീയ വായനശാല വെള്ളിയൂര്‍ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകോത്സവവും ഓണാഘോഷ പരിപാടികള്‍ക്കും സമാപനം കുറിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു.

പുസ്തകോത്സവം കമ്മിറ്റി ചെയര്‍മാന്‍ എം.സി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. കേരളത്തിലെ പത്തോളം പ്രസാധകരുടെ പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും, കവി സമ്മേളനം, ലഹരി വിരുദ്ധ സദസ്സ്, പ്രഭാഷണങ്ങള്‍, ബാലവേദിയുടെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍, 450 ആളുകള്‍ പങ്കെടുത്ത സമൂഹ ഓണസദ്യ, ഗൃഹാങ്കണ പൂക്കള മത്സരം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി വായനശാല സംഘടിപ്പിച്ചത്.

എംഎല്‍എ ടി.പി രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുഞ്ഞിക്കണ്ണന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ:കെ ദിനേശന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം വത്സല എടവലത്ത്, നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വെള്ളിയൂര്‍ എയുപി സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍, എസ്പിസി കേഡറ്റുകള്‍, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയ രണ്ടായിരത്തോളം ആളുകള്‍ പുസ്തകോത്സവത്തില്‍ പങ്കാളികളായി.

ഗൃഹങ്കണ പൂക്കള മത്സരത്തില്‍ 1,2,3 സ്ഥാനങ്ങള്‍ നേടിയ ഇന്ദിര പിലാക്കുന്നത്, ഷൈല മനോജ് വരിപിലാക്കൂല്‍ മിത്തല്‍, കെ.സി റീജ എന്നിവര്‍ക്ക് വേദിയില്‍ വെച്ച് സമ്മാനം നല്‍കി. പുസ്തകോത്സവത്തിന് നേതൃത്വം നല്‍കിയ എം.എം ഘനശ്യാം, സജിന്‍ രാജ് എന്നിവര്‍ക്ക് വായനശാലയുടെ സ്‌നേഹോപഹാരം നല്‍കി.

ചടങ്ങില്‍ വായനശാല പ്രസിഡന്റ് എടവന സുരേന്ദ്രന്‍, വി.പി വിജയന്‍, കാദര്‍ വെള്ളിയൂര്‍, എം.കെ പ്രകാശന്‍, കെ.പി രാജന്‍, ടി.എന്‍ സത്യന്‍, എം.സി ജയരാജ്, വി.പി രാജീവന്‍, എം.എം ഘനശ്യം, സജിന്‍ രാജ്, എം.എം രാജന്‍, ജമാലുദ്ദീന്‍, വി.പി രവീന്ദ്രന്‍, എസ് രാജീവ്, പി ബാബു, രമേശന്‍ , മരത്തോന ശ്രീധരന്‍, വി.എം രാജീവന്‍, സുഭാഷ് വെള്ളിയൂര്‍, പ്രകാശ് ഒതയോത്ത്, ലൈബ്രേറിയ സജിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വായനശാല സെക്രട്ടറി എം.കെ ഫൈസല്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67129/the-book-festival-of-velliyur-a-public-library-has-concluded)