---
title: "പേരാമ്പ്ര ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് മുസ്ലിംലീഗ്"
english_title: "Muslim League wants to speed up the construction work of Perampra Bypass"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67131/muslim-league-wants-to-speed-up-the-construction-work-of-perampra-bypass"
published_at: "2022-09-09T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b402c3f7ff_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് മുസ്ലിംലീഗ്

> **Lead Summary:** ** പേരാമ്പ്ര:** അനുദിനം രൂക്ഷമാകുന്ന പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ഇഴഞ്ഞ് നീങ്ങുന്ന ബൈപ്പാസ് നിര്‍മ്മാണ പ്രവര്‍ത്തി ത്വരിതപ്പെടുത്തണമെന്ന് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് നേതൃസംഗമം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** അനുദിനം രൂക്ഷമാകുന്ന പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ഇഴഞ്ഞ് നീങ്ങുന്ന ബൈപ്പാസ് നിര്‍മ്മാണ പ്രവര്‍ത്തി ത്വരിതപ്പെടുത്തണമെന്ന് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് നേതൃസംഗമം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

പുതുക്കുടി അബ്ദുറഹിമാന്‍ അധ്യക്ഷനായി. ബസ്സ് സ്റ്റാന്‍ന്റ് പണി മൂലമുള്ള ട്രാഫിക് ബ്ലാക്ക് ഒഴിവാക്കാന്‍ ബൈപ്പാസ് റോഡില്‍ ഇരുചക്ര, ചെറുവാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ താല്ക്കാലിക ക്രമീകരണം ഏര്‍പ്പെടുത്താനും, നഗര സൗന്ദര്യവല്‍ക്കര പദ്ധതി പ്രകാരമുള്ള പാതിവഴിയില്‍ ആയ കക്കാടു മുതല്‍ കല്ലോട് വരെയുള്ള ഫുട്പാത്ത്, കൈവരി നിര്‍മ്മാണം എന്നിവ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

സപ്തംബര്‍ 21 മുതല്‍ 26വരെ നടക്കുന്ന നിയോജക മണ്ഡലം സമ്മേളനത്തില്‍ 3000പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും, പ്രചരണാര്‍ത്ഥം ശാഖ തലകണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കാനും, പദയാത്ര സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

മണ്ഡലം ട്രഷറര്‍ എം.കെ.സി കുട്ട്യാലി സമ്മേളന കാര്യങ്ങള്‍ വിശദീകരിച്ചു. കെ.പി റസാഖ്, വി.കെ. നാസര്‍, സി.പി ഹമീദ്, ആര്‍.കെ മുഹമ്മദ്, വാളാഞ്ഞി ഇബ്രാഹിം, കെ. പി ഷമീര്‍, എന്‍.കെ കുഞ്ഞമ്മദ്, കുളിക്കണ്ടി കരിം, വി.കെ ഹനീഫ, ചാലില്‍ അബ്ദുറഹിമാന്‍, സി മൊയ്തു, എന്‍.കെ അസീസ്, എന്‍.കെ അസൈനാര്‍, പി. സൂപ്പിമൗലവി, എന്‍.കെ അഷറഫ്, കെ.ഷംസു, എന്‍.കെ മുസ്തഫ, ഇബ്രാഹിം കോമത്ത്, പി.കെ മുസ്തഫ, എന്‍.കെ. ഇസ്മായില്‍, കൊല്ലിയില്‍ ഇബ്രാഹീം, കെ.സി.എം.മജീദ്, കെ.കെ മജിദ്, മജീദ് ആലയാട്ട്, കെ.ടി മജീദ്, സുബൈര്‍ വട്ടക്കണ്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67131/muslim-league-wants-to-speed-up-the-construction-work-of-perampra-bypass)