---
title: "അറുപത് വയസ്സ് കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്ന് പ്രവാസി ലീഗ് "
english_title: "Pravasi League wants to grant pension to all non-residents after 60 years of age"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67133/pravasi-league-wants-to-grant-pension-to-all-non-residents-after-60-years-of-age"
published_at: "2022-09-09T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b43d95ac66_OBIT_CARD_JPG.JPG"
keywords: []
---

# അറുപത് വയസ്സ് കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്ന് പ്രവാസി ലീഗ് 

> **Lead Summary:** **പേരാമ്പ്ര: **അറുപത് വയസ് കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും ക്ഷേമ പെന്‍ഷന്‍ അനുവദിക്കണമെന്ന് പ്രവാസി ലീഗ് നൊച്ചാട് പഞ്ചായത്ത് കണ്‍വന്‍ഷന്‍ സര്‍ക്കാറിനോട് ആവിശ്യപ്പെട്ടു. പി.കെ.കെ നാസര്‍ അദ്ധ്യക്ഷനായി. പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് സമ്മേളനവും പ്രവാസി സംഗമവും വിജയിപ്പിക്കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര: **അറുപത് വയസ് കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും ക്ഷേമ പെന്‍ഷന്‍ അനുവദിക്കണമെന്ന് പ്രവാസി ലീഗ് നൊച്ചാട് പഞ്ചായത്ത് കണ്‍വന്‍ഷന്‍ സര്‍ക്കാറിനോട് ആവിശ്യപ്പെട്ടു. പി.കെ.കെ നാസര്‍ അദ്ധ്യക്ഷനായി. പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് സമ്മേളനവും പ്രവാസി സംഗമവും വിജയിപ്പിക്കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.പി നാസര്‍ ഉദ്ഘാടനം ചെയ്തു. വി.പി അബ്ദുസലാം ഉല്‍ബോദന പ്രസംഗം നടത്തി. ചേറമ്പറ്റ മമ്മു സമ്മേളന പ്രമേയം വിശദീകരിച്ചു.

പി ഹാരിസ്, റസാക്ക് വാല്യക്കോട്, സിറാജ് കല്‍പത്തൂര്‍, സി അമ്മോട്ടി ചാലിക്കര, കിഴ കയില്‍ മുജീബ് നൊച്ചാട്, മുസ്ഥഫ മുളിയങ്ങല്‍, സൂപ്പി പൂക്കടവത്ത്, എം.സി അസ്സയിനാര്‍ വാളൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി അബ്ദുറഹിമാന്‍ സ്വാഗതവും എം.ടി ഹമീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67133/pravasi-league-wants-to-grant-pension-to-all-non-residents-after-60-years-of-age)