---
title: "അപായ ബോര്‍ഡ് സ്ഥാപിക്കല്‍ സമരം സംഘടിപ്പിച്ചു "
english_title: "A strike was organized for the establishment of the Apaya board"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67158/a-strike-was-organized-for-the-establishment-of-the-apaya-board"
published_at: "2022-09-09T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b532c551f9_1apayam.jpg"
keywords: []
---

# അപായ ബോര്‍ഡ് സ്ഥാപിക്കല്‍ സമരം സംഘടിപ്പിച്ചു 

> **Lead Summary:** ** മേപ്പയ്യൂര്‍:** അപായ ബോര്‍ഡ് സ്ഥാപിക്കല്‍ സമരം സംഘടിപ്പിച്ചു.

## Article Content

** മേപ്പയ്യൂര്‍:** അപായ ബോര്‍ഡ് സ്ഥാപിക്കല്‍ സമരം സംഘടിപ്പിച്ചു.

സംസ്ഥാനത്ത് രൂക്ഷമായ പേപ്പട്ടി ശല്യം നിയന്ത്രിക്കാനോ, ജനങ്ങളുടെ ജീവന് സുരക്ഷ നല്‍കാനോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമില്ലാത്തതില്‍ പ്രതിഷേധിച്ചാണ് മുസ്‌ലിം യൂത്ത് ലീഗ് കീഴ്പയ്യൂര്‍ നോര്‍ത്ത് ശാഖ കമ്മിറ്റി വ്യത്യസ്ഥമായ ഒരു സമര മുറ സംഘടിപ്പിച്ചത്.

ശാഖയിലെ പ്രധാന കേന്ദ്രങ്ങളില്‍ അപായ ബോര്‍ഡുകള്‍ സ്ഥാപിച്ചു കൊണ്ടാണ് പ്രതിഷേധ സമരത്തിന് തുടക്കം കുറിച്ചത്. മുസ്‌ലിം ലീഗ് ശാഖ ജനറല്‍ സെക്രട്ടറി അസൈനാര്‍ പടിഞ്ഞാറയില്‍ സമരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.

കീഴ്‌പോട്ട് മൊയ്തീന്‍, അമ്മത് കീഴ്‌പോട്ട്, കെ. ഫസലുറഹ്മാന്‍, പട്ടാണ്ടി ഇബ്രാഹിം, പി. ഹസ്സന്‍, പി. മൊയ്തീന്‍, കെ. മുഹമ്മദ്, വി.കെ. നിസാം, ടി. മുസമ്മില്‍, ടി. വാഹിദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67158/a-strike-was-organized-for-the-establishment-of-the-apaya-board)