---
title: "പുതിയ തലമുറ ലഹരി മുക്തരും രാഷ്ട്ര സേവകരും സാമൂഹ്യ അര്‍പ്പണ ബോധമുള്ളവരുമായി വളരണം; മുനീര്‍ എരവത്ത് "
english_title: "The new generation should grow up to be drug free, public servants and socially devoted; Munir Eravat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67163/the-new-generation-should-grow-up-to-be-drug-free-public-servants-and-socially-devoted-munir-eravat"
published_at: "2022-09-09T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b5941294ef_1aq.jpg"
keywords: []
---

# പുതിയ തലമുറ ലഹരി മുക്തരും രാഷ്ട്ര സേവകരും സാമൂഹ്യ അര്‍പ്പണ ബോധമുള്ളവരുമായി വളരണം; മുനീര്‍ എരവത്ത് 

> **Lead Summary:** **പേരാമ്പ്ര: **പുതിയ തലമുറ ലഹരി മുക്തരും രാഷ്ട്ര സേവകരും സാമൂഹ്യ അര്‍പ്പണ ബോധമുള്ളവരുമായി വളരണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി മുനീര്‍ എരവത്ത് പറഞ്ഞു.

## Article Content

**പേരാമ്പ്ര: **പുതിയ തലമുറ ലഹരി മുക്തരും രാഷ്ട്ര സേവകരും സാമൂഹ്യ അര്‍പ്പണ ബോധമുള്ളവരുമായി വളരണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി മുനീര്‍ എരവത്ത് പറഞ്ഞു.

കല്ലോട് നാലാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും എന്‍എംഎംഎസ്, യുഎസ്എസ്, എല്‍എസ് എസ് തുടങ്ങിയ സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എം. ബഷീര്‍, കെ.കെ. ഭാസ്‌കരന്‍, സി.കെ. നാരായണന്‍ നായര്‍, സി.പി. സുരേന്ദ്രന്‍, കെ.എം.വിനോദന്‍, സിയുസി ഭാരവാഹികളായ സി.കെ. വിനോദന്‍, സി.പി. ഷമീര്‍, കെ.കെ. ശോഭന, ഗിരീഷ് വയങ്ങോട്ടുമ്മല്‍, കെ.പി. സുരേഷ്, സീനത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി രാജന്‍ മരിതേരി, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. സുനില്‍കുമാര്‍, ബൂത്ത് കമ്മിറ്റി പ്രസിഡന്റ് എസ. പ്രദീപന്‍, വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എം. അസീസ്, ടി. ചിത്ര രാജന്‍, സി.കെ. സുനിത എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67163/the-new-generation-should-grow-up-to-be-drug-free-public-servants-and-socially-devoted-munir-eravat)