---
title: "ഹോട്ടലില്‍ മറന്നു വച്ച ഫോണ്‍ മോഷണം പോയി "
english_title: "A forgotten phone in the hotel was stolen perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67167/a-forgotten-phone-in-the-hotel-was-stolen-perambra"
published_at: "2022-09-09T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b5e5ceb83d_1phone.jpg"
keywords: []
---

# ഹോട്ടലില്‍ മറന്നു വച്ച ഫോണ്‍ മോഷണം പോയി 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര, മുളിയങ്ങല്‍ ഫാല്‍ക്കണ്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ മറന്നു വച്ച മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര, മുളിയങ്ങല്‍ ഫാല്‍ക്കണ്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ മറന്നു വച്ച മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി.

കല്ലാച്ചി സ്വദേശി അഡ്വ. കെ.എം. രഘുനാഥിന്റെ സ്മാര്‍ട്ട് ഫോണാണ് നഷ്ടമായത്. മൊബൈല്‍ നഷ്ടപ്പെട്ടതറിഞ്ഞ് ഹോട്ടലില്‍ തിരിച്ചെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മൊബൈല്‍ മോഷണം പോയതായി മനസ്സിലായതെന്ന് അഡ്വ :കെ.എം. രഘുനാഥ് പറഞ്ഞു.

പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67167/a-forgotten-phone-in-the-hotel-was-stolen-perambra)