---
title: "നൊച്ചാട് സി.പി.ഐ.എം നേതാവിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട കാറിന് തീവെച്ചു"
english_title: "A car parked at Nochad CPIM leader's house was set on fire perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67240/a-car-parked-at-nochad-cpim-leaders-house-was-set-on-fire-perambra"
published_at: "2022-09-10T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c2185dcb23_1akar.jpg"
keywords: []
---

# നൊച്ചാട് സി.പി.ഐ.എം നേതാവിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട കാറിന് തീവെച്ചു

> **Lead Summary:** ** പേരാമ്പ്ര:** നൊച്ചാട് ലോക്കല്‍ കമ്മറ്റി അംഗവും ചാത്തോത്ത് താഴെ വെസ്റ്റ് ബ്രാഞ്ച് അംഗവുമായ മാരാര്‍ കണ്ടി സുല്‍ഫിക്കറിന്റെ വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിന് തീയിട്ടു.

## Article Content

** പേരാമ്പ്ര:** നൊച്ചാട് ലോക്കല്‍ കമ്മറ്റി അംഗവും ചാത്തോത്ത് താഴെ വെസ്റ്റ് ബ്രാഞ്ച് അംഗവുമായ മാരാര്‍ കണ്ടി സുല്‍ഫിക്കറിന്റെ വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിന് തീയിട്ടു.

തലനാരിഴയ്ക്കാണ് ഒരു വന്‍ ദുരന്തം ഒഴിവായത്. ഇന്നലെ അര്‍ദ്ധ രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. പെട്രോള്‍ മണത്തതിനെ തുടര്‍ന്ന് ഉണര്‍ന്നപ്പോഴാണ് കാറ് കത്തുന്നതായി കണ്ടത്.

വീട്ടുകാരും അയല്‍വാസികളും സമയോചിതമായി ഇടപെട്ട് തീയണച്ചാണ് അപകടം ഒഴിവാക്കിയത്. കാറില്‍ നിന്ന് തീയാളി പടര്‍ന്ന് പോര്‍ച്ചിന് സമീപത്ത് നിറച്ചു വെച്ച ഒരു ഗ്യാസ് സിലിണ്ടറിന് തീപിടിച്ചിരുന്നേല്‍ തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന കുട്ടികള്‍ക്ക് ഉള്‍പ്പെടെ അപായമുണ്ടാകുമായിരുന്നു.

നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ജീവനക്കാരനും സിപിഐഎം നൊച്ചാട് ലോക്കല്‍ കമ്മറ്റി അംഗവും ചാത്തോത്ത് താഴെ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സുല്‍ഫിക്കര്‍ നിലവില്‍ ചാത്തോത്ത് താഴെ വെസ്റ്റ് ബ്രാഞ്ചംഗമാണ്.

ആഗസ്റ്റ് 15 ന് കോഴിക്കോട് നടന്ന ഡിവൈഎഫ്‌ഐ ഫ്രീഡം സ്ടീറ്റില്‍ പങ്കെടുക്കാന്‍ പോയ മേഖല സെക്രട്ടറി എന്‍.പി ഷിജു ചത്തോത്ത് താഴെയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും ആക്രമിക്കപ്പെട്ടിരുന്നു.

അക്രമകാരികള്‍ സമൂഹ്യദ്രോഹികള്‍ എന്നത് വ്യക്തം. സംഭവ സ്ഥലത്ത് പേരാമ്പ്ര പോലീസ് എത്തി അന്വേഷണം നടത്തി. സിപിഐഎം പ്രവര്‍ത്തകര്‍ നൊച്ചാട് പ്രതിഷേധ പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67240/a-car-parked-at-nochad-cpim-leaders-house-was-set-on-fire-perambra)