---
title: "നൊച്ചാട് സമത സാംസ്‌കാരിക കേന്ദ്രവും സമത ലൈബ്രറിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "Nochad Samata Cultural Center and Samata Library jointly organized the Onam celebration."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67270/nochad-samata-cultural-center-and-samata-library-jointly-organized-the-onam-celebration"
published_at: "2022-09-10T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c32eb65993_1onam.jpg"
keywords: []
---

# നൊച്ചാട് സമത സാംസ്‌കാരിക കേന്ദ്രവും സമത ലൈബ്രറിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര : **നൊച്ചാട് സമത സാംസ്‌കാരിക കേന്ദ്രവും സമത ലൈബ്രറിയും സംയുക്തമായി ഓണാഘോഷ പരിപാടികള്‍ നടത്തി. പ്രതിഭാ സംഗമം ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസി : സി.കെ. പാത്തുമ്മ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.എം. രാജന്‍ അദ്ധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര : **നൊച്ചാട് സമത സാംസ്‌കാരിക കേന്ദ്രവും സമത ലൈബ്രറിയും സംയുക്തമായി ഓണാഘോഷ പരിപാടികള്‍ നടത്തി. പ്രതിഭാ സംഗമം ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസി : സി.കെ. പാത്തുമ്മ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.എം. രാജന്‍ അദ്ധ്യക്ഷത വഹിച്ചു.

ഡോ. അശോകന്‍ നൊച്ചാട് മുഖ്യാതിഥിയായി. എഴുത്തുകാരായ എന്‍.പി.എ. കബീര്‍, വിശ്വന്‍ കല്ലരി, കവി ശങ്കര്‍ നൊച്ചാട്, ഷോര്‍ട് ഫിലിം സംവിധായകന്‍ വിനോദ് കൃഷ്ണ ഗുഡി, വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവരെ ആദരിച്ചു.

തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസ്സദ്യയും സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ വിവിധ പരിപാടികളും അരങ്ങേറി. രചനാ മത്സരങ്ങിലെ വിജയികള്‍ക്ക് സമത ഭാരവാഹികള്‍ സമ്മാന വിതരണം നിര്‍വ്വഹിച്ചു.

ബ്ലോക്ക് അംഗം പ്രഭാ ശങ്കര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ടി.സി. കുഞ്ഞമ്മത്, കെ. ദിലീപ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പി.കെ. സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67270/nochad-samata-cultural-center-and-samata-library-jointly-organized-the-onam-celebration)