---
title: "പശുക്കടവില്‍ കാണാതായ യുവാവ് പുഴയില്‍ മരിച്ച നിലയില്‍ "
english_title: "The young man who went missing in the cow shed is found dead in the river kuttiyady"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67295/the-young-man-who-went-missing-in-the-cow-shed-is-found-dead-in-the-river-kuttiyady"
published_at: "2022-09-10T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c414390e5f_1body1.jpg"
keywords: []
---

# പശുക്കടവില്‍ കാണാതായ യുവാവ് പുഴയില്‍ മരിച്ച നിലയില്‍ 

> **Lead Summary:** **കുറ്റ്യാടി:** പശുക്കടവില്‍ ഇന്നലെ കാണാതായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശുക്കടവ് എക്കലിലെ അരിയില്‍ ഷിജുവിനെ യാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കാണാതായത്.

## Article Content

**കുറ്റ്യാടി:** പശുക്കടവില്‍ ഇന്നലെ കാണാതായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശുക്കടവ് എക്കലിലെ അരിയില്‍ ഷിജുവിനെ യാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കാണാതായത്.

തെങ്ങ് കയറ്റ തൊഴിലാളിയായ ഇയാള്‍ ഇന്നലെ ഉച്ചയോടെ ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയിലാണ് കാണാതായത്. കടന്തറ പുഴയ്ക്ക് കുറുകെ പൂഴിത്തോടിനും എക്കലിനും മധ്യയുള്ള തൂക്ക് പാലത്തില്‍ ഇയാളുടെ ചെരുപ്പും തോര്‍ത്ത് മുണ്ടും കണ്ടതായി പ്രദേശവാസികള്‍ പറയുന്നു.

പുഴയില്‍ വീണതാകുമോയെന്ന് സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കടന്തറ പുഴയിലെ ശക്തമായ വെള്ളം തിരച്ചിലിന് തടസ്സമായതിനാല്‍ തിരച്ചില്‍ നിര്‍ത്തിയിരുന്നു.

ഇന്ന് രാവിലെ നാദാപുരം ചേലക്കാട് നിന്ന് എത്തിയ അഗ്‌നിശമന സേനാവിഭാഗം നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67295/the-young-man-who-went-missing-in-the-cow-shed-is-found-dead-in-the-river-kuttiyady)