---
title: "ആവളയില്‍ നാട് ഒഴുകിയെത്തിയ ഓണാഘോഷം "
english_title: "Onam festival where the country flocked to Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67331/onam-festival-where-the-country-flocked-to-avala"
published_at: "2022-09-10T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c5fbdcb3b3_1onam2.jpg"
keywords: []
---

# ആവളയില്‍ നാട് ഒഴുകിയെത്തിയ ഓണാഘോഷം 

> **Lead Summary:** **ആവള : **ആവള ബ്രദേഴ്‌സ് കലാസമിതി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി വന്‍ജന പങ്കാളിത്തത്തോടെ നടന്നു.

## Article Content

**ആവള : **ആവള ബ്രദേഴ്‌സ് കലാസമിതി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി വന്‍ജന പങ്കാളിത്തത്തോടെ നടന്നു.

ഇന്നലെ ഉച്ചക്ക് രണ്ടു മണിമുതല്‍ പെരിങ്ങളത്ത് പൊയില്‍ വെച്ച് നടന്ന പരിപാടിയില്‍ കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, പുരുഷന്‍ മാര്‍ക്കും വേണ്ടി വ്യത്യസ്ത കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.

തുടര്‍ന്ന് പുരുഷന്‍മാര്‍ക്ക് വേണ്ടി വടംവലി മത്സരവും നടന്നു. വടം വലി മത്സരത്തിന്റെ ഫൈനല്‍ മത്സരം ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

നാടിന്റെ നാനാഭാഗത്തുനിന്നും എത്തിച്ചേര്‍ന്ന കാണികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മികച്ച പിന്തുണ നല്‍കി. ഇന്നലെ നടന്ന മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനവും നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67331/onam-festival-where-the-country-flocked-to-avala)