---
title: "രശ്മ നിഷാദിന്റെ  മത്സ്യകന്യകയും രാജകുമാരനും എന്ന പുസ്തകം പ്രകാശനം ചെയ്തു"
english_title: "Reshma Nishad's book The Mermaid and the Prince was released kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67484/reshma-nishads-book-the-mermaid-and-the-prince-was-released-kozhikkod"
published_at: "2022-09-11T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d7859b1e9b_1aqq.jpg"
keywords: []
---

# രശ്മ നിഷാദിന്റെ  മത്സ്യകന്യകയും രാജകുമാരനും എന്ന പുസ്തകം പ്രകാശനം ചെയ്തു

> **Lead Summary:** **കോഴിക്കോട്: **കവയിത്രിയും,എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ രശ്മ നിഷാദ് രചിച്ച മത്സ്യകന്യകയും രാജകുമാരനും എന്ന പുസ്തകം പ്രകാശനം ചെയ്തു.

## Article Content

**കോഴിക്കോട്: **കവയിത്രിയും,എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ രശ്മ നിഷാദ് രചിച്ച മത്സ്യകന്യകയും രാജകുമാരനും എന്ന പുസ്തകം പ്രകാശനം ചെയ്തു.

രശ്‌മ നിഷാദിന്റെ ആദ്യ ബാലസാഹിത്യ കൃതിയാണ് നെരുദ ബുക്സ് പുറത്തിറക്കിയ മത്സ്യകന്യകയും രാജകുമാരനും. കോഴിക്കോട് വി.കെ. കൃഷ്ണ മേനോൻ ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ ജഡ്ജ് ആർ .എൽ. ബൈജു പുസ്തക പ്രകാശനം ചെയ്തു. മാതൃഭൂമി എഡിറ്റർ പി. വി. ഗംഗാധരൻ പുസ്തകം ഏറ്റുവാങ്ങി.

ഒട്ടനവധി കവിതകളും ഗാനങ്ങളും ലേഖനങ്ങളും രചിച്ചിട്ടുള്ള രേഷ്മയുടെ പ്രഥമ ബാലസാഹിത്യ കൃതിയായ മത്സ്യകന്യകയും രാജകുമാരനും എന്ന ഈ പുസ്തകം, മുത്തശ്ശി കഥകളെ വെല്ലുന്ന 11 അധ്യായങ്ങളുള്ള ഹൃദ്യമായ നോവലാണ്. ആസ്വാദനത്തിനപ്പുറം മൂല്യബോധങ്ങൾ കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സ്യകന്യകയും രാജകുമാരനും എന്ന കൃതി സൃഷ്ടിക്കപ്പെട്ടിട്ടുളത് .

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പി. അനിൽ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ജയ്റാണി എസ്എബിഎസ് പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മെൽവിൻ മുഖ്യാതിഥിയായിരുന്നു.

എഴുത്തുകാരിയും റിട്ട: അധ്യാപികയുമായ സൽമി സത്യാർത്ഥി സംസാരിച്ചു. രശ്മ നിഷാദ് മറുമൊഴി നൽകി. എഴുത്തുകാരനും പത്ര പ്രവർത്തകനുമായ നൗഫൽ പനങ്ങാട് സ്വാഗതം പറഞ്ഞ ചടങ്ങിന് എഴുത്തുകാരി വിജയശ്രീ രാജീവ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67484/reshma-nishads-book-the-mermaid-and-the-prince-was-released-kozhikkod)