---
title: "വിനോദന്‍ ചിറ്റാരിക്കലിന്റെ കട്ടില്‍ ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു "
english_title: "Vinodan released Chitarikalan's collection of short stories perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67534/vinodan-released-chitarikalans-collection-of-short-stories-perambra"
published_at: "2022-09-11T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631da76d73de6_1pusthakam.jpg"
keywords: []
---

# വിനോദന്‍ ചിറ്റാരിക്കലിന്റെ കട്ടില്‍ ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **വിനോദന്‍ ചിറ്റാരിക്കല്‍ എഴുതിയ കട്ടില്‍ ചെറുകഥാ സമാഹാരം പ്രശസ്ത നോവലിസ്റ്റ് യു.കെ. കുമാരന്‍ പ്രകാശനം ചെയ്തു. പ്രഭാഷകനും എഴുത്തുകാരനുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.എസ്. പാമ്പിരിക്കുന്നു പുസ്തകം ഏറ്റുവാങ്ങി.

## Article Content

**പേരാമ്പ്ര: **വിനോദന്‍ ചിറ്റാരിക്കല്‍ എഴുതിയ കട്ടില്‍ ചെറുകഥാ സമാഹാരം പ്രശസ്ത നോവലിസ്റ്റ് യു.കെ. കുമാരന്‍ പ്രകാശനം ചെയ്തു. പ്രഭാഷകനും എഴുത്തുകാരനുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.എസ്. പാമ്പിരിക്കുന്നു പുസ്തകം ഏറ്റുവാങ്ങി.

പ്രഭാഷകനും അധ്യാപകനുമായ അജയ് ആവള പുസ്തകം പരിചയപ്പെടുത്തി. കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു, വടകര ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.എം. രാമദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി. ബിജു, എ. ബാലകൃഷ്ണന്‍, ഇ.ടി. ഷൈജ, രാഷ്ട്രീയ സമൂഹ്യ രംഗത്തെ പ്രമുഖരായ എന്‍.കെ. വത്സന്‍, വി.ബി. രാജേഷ്, പി.കെ. സുരേഷ്, എം. ഹരിദാസന്‍, എന്‍.കെ. എടക്കയില്‍, എം. അശോകന്‍, സി. സുജിത്, സുരേഷ് കല്പത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാഗതസംഘം കമ്മിറ്റി കണ്‍വീനര്‍ പി. മോനിഷ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.കെ. ശശിധരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67534/vinodan-released-chitarikalans-collection-of-short-stories-perambra)