---
title: "നിങ്ങളുടെ വാഹനങ്ങള്‍ തിളങ്ങാന്‍ എരവട്ടൂരിലേക്ക് വരൂ; പ്രോവാഷ് ഓട്ടോകഫേ പ്രവര്‍ത്തനമാരംഭിച്ചു "
english_title: "Come to Eravattur to shine your vehicles; Prowash Autocafe launched"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67567/come-to-eravattur-to-shine-your-vehicles-prowash-autocafe-launched"
published_at: "2022-09-11T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631dcae7bec0a_OBIT_CARD_JPG.JPG"
keywords: []
---

# നിങ്ങളുടെ വാഹനങ്ങള്‍ തിളങ്ങാന്‍ എരവട്ടൂരിലേക്ക് വരൂ; പ്രോവാഷ് ഓട്ടോകഫേ പ്രവര്‍ത്തനമാരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര എരവട്ടൂരില്‍ പ്രോവാഷ് ഓട്ടോകഫേ പ്രവര്‍ത്തനമാരംഭിച്ചു. പേരാമ്പ്ര ചാനിയം കടവ് റോഡില്‍ എരവട്ടൂര്‍ എംആര്‍പിഎല്‍ പെട്രോള്‍ പമ്പിന് സമീപം പ്രോവാഷ് ഓട്ടോകഫേയുടെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര എരവട്ടൂരില്‍ പ്രോവാഷ് ഓട്ടോകഫേ പ്രവര്‍ത്തനമാരംഭിച്ചു. പേരാമ്പ്ര ചാനിയം കടവ് റോഡില്‍ എരവട്ടൂര്‍ എംആര്‍പിഎല്‍ പെട്രോള്‍ പമ്പിന് സമീപം പ്രോവാഷ് ഓട്ടോകഫേയുടെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

നിങ്ങളുടെ വാഹനങ്ങള്‍ തിളങ്ങാന്‍ ഇനി എരവട്ടൂരില്‍ എത്തിയാല്‍ മതി. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായവും വിദഗ്ദരായ തൊഴിലാളികളുടെ സേവനവും നിങ്ങളുടെ വാഹനങ്ങള്‍ നിമിഷങ്ങള്‍ക്കകം കഴുകി വൃത്തിയാക്കി പുതുപുത്തനാക്കി തരും.

കാര്‍ ബൈക്ക് വാഷിംഗ്, ഡെറ്റ് അലൈനിംഗ്, പോളിഷിംഗ്, അണ്ടര്‍ ബോഡി കോട്ടിംഗ് തുടങ്ങിയ സേവനങ്ങളും അക്സസറീസുകളും ഇവിടെ ലഭ്യമാണ്. ഇന്ന് കാലത്ത് പ്രോവാഷ് ഓട്ടോകഫേയുടെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ സ്വിച്ച് ഓണ്‍ ചെയ്ത് നിര്‍വ്വഹിച്ചു.

ഓഫീസ് ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ. നഫീസ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ രാഷ്ട്രിയ സാമൂഹ്യ രംഗത്തെ പ്രമുഖരും നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67567/come-to-eravattur-to-shine-your-vehicles-prowash-autocafe-launched)