---
title: "പഴമയിലൂന്നി ഓണാഘോഷം സംഘടിപ്പിച്ച് അരിക്കുളം മാവട്ട് ഗ്രാമ ശ്രീ റസിഡന്‍സ് "
english_title: "Arikulam Mawat Village Shri Residence organized the Pazamayilunni Onagoshama"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67573/arikulam-mawat-village-shri-residence-organized-the-pazamayilunni-onagoshama"
published_at: "2022-09-11T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631dd58c5e43a_OBIT_CARD_JPG.JPG"
keywords: []
---

# പഴമയിലൂന്നി ഓണാഘോഷം സംഘടിപ്പിച്ച് അരിക്കുളം മാവട്ട് ഗ്രാമ ശ്രീ റസിഡന്‍സ് 

> **Lead Summary:** **അരിക്കുളം:** ഗ്രാമ ശ്രീ റസിഡന്‍സ് അരിക്കുളം മാവട്ട് ഈ വര്‍ഷത്തെ ഓണാഘോഷം അതിവിപുലമായ രീതിയില്‍ ഗ്രാമ ശ്രീ ആഘോഷിച്ചു. മുരഹരിയുടെ (ചന്ദ്രകാന്തം) വീട്ടില്‍ വച്ച് നടന്ന ഓണാഘോഷ ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത കലാകാരനും ഫോക്ക് ലോര്‍ അക്കാദമി സംസ്ഥാന അവാര്‍ഡ് ജേതാവുമായ പപ്പന്‍കാവില്‍ നിര്‍വ്വഹിച്ചു.

## Article Content

**അരിക്കുളം:** ഗ്രാമ ശ്രീ റസിഡന്‍സ് അരിക്കുളം മാവട്ട് ഈ വര്‍ഷത്തെ ഓണാഘോഷം അതിവിപുലമായ രീതിയില്‍ ഗ്രാമ ശ്രീ ആഘോഷിച്ചു. മുരഹരിയുടെ (ചന്ദ്രകാന്തം) വീട്ടില്‍ വച്ച് നടന്ന ഓണാഘോഷ ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത കലാകാരനും ഫോക്ക് ലോര്‍ അക്കാദമി സംസ്ഥാന അവാര്‍ഡ് ജേതാവുമായ പപ്പന്‍കാവില്‍ നിര്‍വ്വഹിച്ചു.

ഗ്രാമ ശ്രീ പ്രസിഡണ്ട് എം.മുരളീധരന്‍ അധ്യക്ഷനായി. ഔഷധ സസ്യങ്ങളുടെ കൂട്ടുകാരന്‍ ചന്തുക്കുട്ടി, നിമിഷ നേരം കൊണ്ട് പല്ല് ഉപയോഗിച്ച് തേങ്ങപ്പൊതിച്ച് പ്രശസ്തനായ എന്‍.വി.എം.ചന്ദ്രന്‍, അരിക്കുളം കൃഷിഭവന്റെ കര്‍ഷക അവാര്‍ഡ് നേടിയ സി.പി.രാജന്‍ എന്നിവരെയും ഗ്രാമ ശ്രീ ആദരിച്ചു.

കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഓണം സ്‌പെഷ്യല്‍ പാലട പ്രഥമന്‍ ഓണം നാളില്‍ എല്ലാ വീടുകളിലും എത്തിച്ചു നല്കി. തിരുവോണ നാളില്‍ മാവേലി ഗ്രാമ ശ്രീ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. മേളവും, പുലിക്കളിയുമായി മാവേലി ജാതിഭേദമന്യേ സന്ദര്‍ശിച്ചത് ഏവരിലും പ്രശംസ ഉളവാക്കി.

എല്ലാ കുടുംബാംഗങ്ങളും ചേര്‍ന്ന ഓണസദ്യ ഒരു വേറിട്ട അനുഭവമായിരുന്നു. വിവിധ തരം മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ഓണപ്പുടവ നല്കി. മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും നല്കി.

അന്യം നിന്ന് പോവുന്ന ഓലമടയര്‍, വല്ലം മടയല്‍ എന്നിവ ഏവര്‍ക്കും കണ്ണിന് കുളിര്‍മ്മയേകി. കമ്പവലി, കലം മുടയ്ക്കല്‍ ഉള്‍പ്പെടെ നിരവധി മത്സരങ്ങള്‍ നടന്നു. ജനാര്‍ദ്ധനന്‍, പി.ജി.രാജീവ്, സുരേന്ദ്രന്‍ നമ്പീശന്‍, മഞ്ജു മഠത്തില്‍, ജിന്‍സി ചാമക്കണ്ടി, അശ്വതി നിശാഗന്ധി എന്നിവര്‍ സംസാരിച്ചു.

രാഹുല്‍, സുധീഷ് മOത്തില്‍, ലെനീഷ്, സി.പി.രാജന്‍, പി.എം.രാജന്‍, ജിതിന്‍, രാഗേഷ് എന്നിവര്‍ നേതൃത്വം നല്കി. രമ എന്‍.വി.എം.റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി നീതുപാര്‍വ്വതി സ്വാഗതവും അനില്‍ കുമാര്‍ അരിക്കുളം നന്ദിയും പ്രകാശിപ്പിച്ചു. ഗ്രാമ ശ്രീ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിര യോടു കൂടി ഈ വര്‍ഷത്തെ ഓണാലോഷ പരിപാടികള്‍ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67573/arikulam-mawat-village-shri-residence-organized-the-pazamayilunni-onagoshama)