---
title: "മൊയ്തീന്‍ കോട്ടപ്പുറത്തെ അനുസ്മരിച്ച് എന്‍.സി.പി. പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി "
english_title: "Commemorating Moiteen Kottapuram, N.C.P. Perampra Constituency Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67587/commemorating-moiteen-kottapuram-ncp-perampra-constituency-committee"
published_at: "2022-09-11T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631deb0a03929_OBIT_CARD_JPG.JPG"
keywords: []
---

# മൊയ്തീന്‍ കോട്ടപ്പുറത്തെ അനുസ്മരിച്ച് എന്‍.സി.പി. പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി 

> **Lead Summary:** ** പേരാമ്പ്ര: **എന്‍.സി.പി. ബ്ലോക്ക് ട്രഷററായിരുന്ന മൊയ്തീന്‍ കോട്ടപ്പുറത്തെ എന്‍.സി.പി. പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. ജില്ലാ നിര്‍വ്വാഹക സമിതി അംഗം പി.കെ.എം. ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **എന്‍.സി.പി. ബ്ലോക്ക് ട്രഷററായിരുന്ന മൊയ്തീന്‍ കോട്ടപ്പുറത്തെ എന്‍.സി.പി. പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. ജില്ലാ നിര്‍വ്വാഹക സമിതി അംഗം പി.കെ.എം. ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഇ.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കിഴക്കയില്‍ ബാലന്‍, പി.സതീഷ്ബാബു, ടി.കുഞ്ഞിരാമന്‍, ടി.കെ.പ്രഭാകരന്‍, കെ.കെ.കുഞ്ഞിക്കണാരന്‍, കുഞ്ഞിരാമനുണ്ണി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് സഫ മജീദ് സ്വാഗതവും ശ്രീനി മനത്താനത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67587/commemorating-moiteen-kottapuram-ncp-perampra-constituency-committee)