---
title: "ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ച് എസ്എന്‍ഡിപി പേരാമ്പ്ര യൂനിറ്റ് "
english_title: "SNDP Perampra Unit celebrates Sree Narayana Guru Jayanti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67605/sndp-perampra-unit-celebrates-sree-narayana-guru-jayanti"
published_at: "2022-09-11T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631e00e50e52d_OBIT_CARD_JPG.JPG"
keywords: []
---

# ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ച് എസ്എന്‍ഡിപി പേരാമ്പ്ര യൂനിറ്റ് 

> **Lead Summary:** **പേരാമ്പ്ര:** എസ്എന്‍ഡിപി പേരാമ്പ്ര യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ 168ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. പേരാമ്പ്ര റീജിനിയല്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പി.ജി നമ്പൂതിരി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. കരുണന്‍ കാവുന്തറ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**പേരാമ്പ്ര:** എസ്എന്‍ഡിപി പേരാമ്പ്ര യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ 168ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. പേരാമ്പ്ര റീജിനിയല്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പി.ജി നമ്പൂതിരി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. കരുണന്‍ കാവുന്തറ മുഖ്യ പ്രഭാഷണം നടത്തി.

യൂനിയന്‍ പ്രസിഡന്റ് പി.എം കുഞ്ഞിക്കണാരന്‍ അധ്യക്ഷനായി. വി.പി രാജന്‍, സുശീല വേലായുധന്‍, ഗോപാലന്‍ കല്ലോട്, ചോയിക്കുട്ടി മന്ദങ്കാവ്, ബീന സുരേഷ് കല്ലോട്, ശ്രീധരന്‍ കാരയാട്, ബാബു കാരയാട് എന്നിവര്‍ സംസാരിച്ചു. പി.പി സുനില്‍ സ്വാഗതവും പി.പി കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67605/sndp-perampra-unit-celebrates-sree-narayana-guru-jayanti)