---
title: "ജില്ലാ സന്ദേശ യാത്രക്ക് കടിയങ്ങാട് സ്വീകരണം നല്‍കി "
english_title: "Katiangad welcomed the District Message Yatra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67807/katiangad-welcomed-the-district-message-yatra"
published_at: "2022-09-12T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f25b9ccf61_1yathra.jpg"
keywords: []
---

# ജില്ലാ സന്ദേശ യാത്രക്ക് കടിയങ്ങാട് സ്വീകരണം നല്‍കി 

> **Lead Summary:** **കടിയങ്ങാട്: **രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരാണര്‍ത്ഥം ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ നയിക്കുന്ന ജില്ലാ സന്ദേശ യാത്രക്ക് കടിയങ്ങാട് സ്വീകരണം നല്‍കി.

## Article Content

**കടിയങ്ങാട്: **രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരാണര്‍ത്ഥം ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ നയിക്കുന്ന ജില്ലാ സന്ദേശ യാത്രക്ക് കടിയങ്ങാട് സ്വീകരണം നല്‍കി.

സത്യന്‍ കല്ലൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.കെ. വിനോദന്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍, ജില്ല മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ്, കെ. ബാലനാരായണന്‍ , കെ. ദുല്‍ഫിക്കില്‍, സത്യന്‍ കടിയങ്ങാട്, രാജേഷ് കീഴരിയൂര്‍, സൂഫിയാന്‍ ചെറുവാടി, ഷിബു വെള്ളയില്‍, അബ്ദുറഹ്മാന്‍ എടക്കുനി, രാധാകൃഷ്ണന്‍ കാവില്‍ , വി.ബി. രാജേഷ്, കെ. മധു കൃഷ്ണന്‍, മഠത്തില്‍ നാണു, എന്‍.പി. വിജയന്‍ , ഇ.വി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67807/katiangad-welcomed-the-district-message-yatra)