---
title: "പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തി ഉദ്ഘാടനം 19ന് "
english_title: "Peruvannamoozhi Police Station was inaugurated on the 19th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67831/peruvannamoozhi-police-station-was-inaugurated-on-the-19th"
published_at: "2022-09-12T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f4224e44d1_OBIT_CARD_JPG.JPG"
keywords: []
---

# പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തി ഉദ്ഘാടനം 19ന് 

> **Lead Summary:** **പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തി ഉദ്ഘാടനം ഈ മാസം 19 നു വൈകിട്ട് 3 മണിക്ക് എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കുമെന്ന് സ്വാഗത സംഘം രൂപീകരണ യോഗം തീരുമാനിച്ചു.

## Article Content

**പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തി ഉദ്ഘാടനം ഈ മാസം 19 നു വൈകിട്ട് 3 മണിക്ക് എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കുമെന്ന് സ്വാഗത സംഘം രൂപീകരണ യോഗം തീരുമാനിച്ചു.

സ്വാഗത സംഘം രൂപീകരണ യോഗം ഐബിയില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.കെ ശശി അദ്ധ്യക്ഷനായി. ഇ.എം ശ്രീജിത്ത്, അസിറ്റന്റ് എഞ്ചിനിയര്‍ ടി ഫൈസല്‍, പെരുവണ്ണാമൂഴി എസ്എച്ച്ഒ കെ സുഷീര്‍, കെ.എ ജോസ്‌കുട്ടി, പി.സി സുരാജന്‍, എ.ജി ഭാസ്‌കരന്‍, വി.വി കുഞ്ഞിക്കണ്ണന്‍, അമ്മദ് പെരുംഞ്ചേരി, ബിജു ചെറുവത്തൂര്‍, ബോബി അഗസ്റ്റിന്‍ കാപ്പുക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

കെ സുനില്‍ ചെയര്‍മാനായും ഇ.എം ശ്രീജിത്ത് കണ്‍വീനറായും കെ.എ ജോസ്‌കുട്ടി ട്രഷററായും ആണ് സ്വാഗത സംഘം രൂപീകരിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67831/peruvannamoozhi-police-station-was-inaugurated-on-the-19th)