---
title: "മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം: എടവരാട് നിന്നും 500 പേരെ പങ്കെടുപ്പിക്കും"
english_title: "Muslim League Constituency Conference: 500 people will participate from Edavarad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67849/muslim-league-constituency-conference-500-people-will-participate-from-edavarad"
published_at: "2022-09-12T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f5831d4a73_OBIT_CARD_JPG.JPG"
keywords: []
---

# മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം: എടവരാട് നിന്നും 500 പേരെ പങ്കെടുപ്പിക്കും

> **Lead Summary:** **പേരാമ്പ്ര: **ഈ മാസം 21 മുതല്‍ 25 വരെ പേരാമ്പ്രയില്‍ നടക്കുന്ന പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ റാലിയിലും പൊതു സമ്മേളനത്തിലും 500 പേരെ പങ്കെടുപ്പിക്കാന്‍ എടവരാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയും ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി നടത്തിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര: **ഈ മാസം 21 മുതല്‍ 25 വരെ പേരാമ്പ്രയില്‍ നടക്കുന്ന പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ റാലിയിലും പൊതു സമ്മേളനത്തിലും 500 പേരെ പങ്കെടുപ്പിക്കാന്‍ എടവരാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയും ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി നടത്തിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

മണ്ഡലം മുസ്ലിം ലീഗ് സമ്മേളന പ്രചരണാര്‍ത്ഥം പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി ഈ മാസം 17 ന് നടത്തുന്ന പദയാത്രയെ എടവരാട് നഞ്ഞാളൂര്‍മുക്കില്‍ നിന്നും സമാപന കേന്ദ്രമായ ചേനായിലേക്ക് ആനയിക്കാനും തീരുമാനിച്ചു.

വാളാഞ്ഞി ഇബ്രായിയുടെ അദ്ധ്യക്ഷതയില്‍ നടന്ന കണ്‍വന്‍ഷന്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. വി.കെ നാസര്‍ സമ്മേള പരിപാടികള്‍ വിശദീകരിച്ചു.

എം.എന്‍ അഹമദ്, പി.സൂപ്പിമൗലവി, ടി.കെ.കുഞ്ഞമ്മത് ഫൈസി, ആലിയാട്ട് മജീദ് പന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ കെ.പി സമീര്‍ സ്വാഗതവും എന്‍.സുബൈര്‍ നന്ദിയും പറഞ്ഞു.

പഞ്ചായത്ത് പദയാത്ര സമാപന സമ്മേളനത്തിന്റെ സ്വാഗത സംഘം ഭാരവാഹികളായി ചെയര്‍മാന്‍ വാളാഞ്ഞി ഇബ്രാഹീം, വൈ.ചെയര്‍മാന്‍ കെ.പി. സമീര്‍, കണ്‍വീനര്‍ ടി.കെ. കുഞ്ഞമ്മത് ഫൈസി, ജോ. കണ്‍വീനര്‍ പി. സൂപ്പി മൗലവി, ട്രഷറര്‍ എന്‍.സുബൈര്‍ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67849/muslim-league-constituency-conference-500-people-will-participate-from-edavarad)