---
title: "ഭാരത് ജോഡോ യാത്ര; ജില്ലാ സന്ദേശ യാത്രയ്ക്ക് നൊച്ചാട് മണ്ഡലത്തിലെ മുളിയങ്ങലില്‍ ഊഷ്മള സ്വീകരണം "
english_title: "Bharat Jodo Yatra; A warm welcome at Muliangal in Nochad Mandal for the District Message Yatra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67855/bharat-jodo-yatra-a-warm-welcome-at-muliangal-in-nochad-mandal-for-the-district-message-yatra"
published_at: "2022-09-12T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f61969d911_OBIT_CARD_JPG.JPG"
keywords: []
---

# ഭാരത് ജോഡോ യാത്ര; ജില്ലാ സന്ദേശ യാത്രയ്ക്ക് നൊച്ചാട് മണ്ഡലത്തിലെ മുളിയങ്ങലില്‍ ഊഷ്മള സ്വീകരണം 

> **Lead Summary:** **പേരാമ്പ്ര: '**ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം' എന്ന സന്ദേശം ഉയര്‍ത്തി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ നയിക്കുന്ന ജില്ലാ സന്ദേശ യാത്രയ്ക്ക് നൊച്ചാട് മണ്ഡലത്തിലെ മുളിയങ്ങലില്‍ ഊഷ്മള സ്വീകരണം നല്‍കി.

## Article Content

**പേരാമ്പ്ര: '**ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം' എന്ന സന്ദേശം ഉയര്‍ത്തി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ നയിക്കുന്ന ജില്ലാ സന്ദേശ യാത്രയ്ക്ക് നൊച്ചാട് മണ്ഡലത്തിലെ മുളിയങ്ങലില്‍ ഊഷ്മള സ്വീകരണം നല്‍കി.

മണ്ഡലം പ്രസിഡന്റ് പി.എം പ്രകാശന്‍ അധ്യക്ഷത വഹിച്ചു. സത്യന്‍ കടിയങ്ങാട്, ദിനേശ് പെരുമണ്ണ, മുനീര്‍ എരവത്ത്, രാജേഷ് കീഴരിയൂര്‍, കെ.കെ വിനോദന്‍, ജിജി പൈങ്ങോട്ടുപുറം, കെ.മധു കൃഷ്ണന്‍, ജിതേഷ് മുതുകാട്, റഫീക്ക് കല്ലേത്ത്, മുനീര്‍ പൂക്കടത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67855/bharat-jodo-yatra-a-warm-welcome-at-muliangal-in-nochad-mandal-for-the-district-message-yatra)