---
title: "പേരാമ്പ്രയില്‍ ആധുനിക സൗകര്യങ്ങളോടെ പുതിയ സബ് ട്രഷറി "
english_title: "New Sub Treasury with modern facilities at Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/67906/new-sub-treasury-with-modern-facilities-at-perampra"
published_at: "2022-09-13T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63201322b46f8_1treshari.jpg"
keywords: []
---

# പേരാമ്പ്രയില്‍ ആധുനിക സൗകര്യങ്ങളോടെ പുതിയ സബ് ട്രഷറി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ ആധുനിക സൗകര്യങ്ങളോടെ പുതിയ സബ് ട്രഷറി കെട്ടിടം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്ന് നാടിന് സമര്‍പ്പിക്കും പേരാമ്പ്രയിലെ പുതിയ സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പു മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്ന് നാടിന് സമര്‍പ്പിക്കും.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ ആധുനിക സൗകര്യങ്ങളോടെ പുതിയ സബ് ട്രഷറി കെട്ടിടം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്ന് നാടിന് സമര്‍പ്പിക്കും പേരാമ്പ്രയിലെ പുതിയ സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പു മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്ന് നാടിന് സമര്‍പ്പിക്കും.

ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.പി മുഖ്യാതിഥിയാകും. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.51 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഇരുനില കെട്ടിടം നിര്‍മ്മിച്ചത്.

പെന്‍ഷന്‍കാര്‍ക്കുള്ള ഇരിപ്പിടം, അംഗ പരിമിതര്‍ക്കുള്ള റാമ്പ്, ശുചിമുറികള്‍, മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള ഫീഡിഗ് റൂം, മഴവെള്ള സംഭരണി, ഓഡിറ്റോറിയം തുടങ്ങിയവ പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.

പേരാമ്പ്ര, നൊച്ചാട്, കൂത്താളി, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, വേളം, അരിക്കുളം, നടുവണ്ണൂര്‍ പഞ്ചായത്തുകളാണ് പേരാമ്പ്ര സബ് ട്രഷറിക്ക് കീഴില്‍ വരുന്നത്.

ദിനം പ്രതി നിരവധി പേരെത്തിയിരുന്ന ട്രഷറി ഓഫീസാണ് പേരാമ്പ്രയിലേത്. പഴയ കെട്ടിടം മാറ്റി പുതിയ സബ് ട്രഷറി വേണമെന്ന ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/67906/new-sub-treasury-with-modern-facilities-at-perampra)