---
title: "ഹിന്ദുത്വ അജണ്ടയും സ്തീകളും സെമിനാര്‍ സംഘടിപ്പിച്ചു "
english_title: "The seminar was organized by Hindutva Agenda and Sthi paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68044/the-seminar-was-organized-by-hindutva-agenda-and-sthi-paleri"
published_at: "2022-09-13T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63207b28d0b2a_1paleri.jpg"
keywords: []
---

# ഹിന്ദുത്വ അജണ്ടയും സ്തീകളും സെമിനാര്‍ സംഘടിപ്പിച്ചു 

> **Lead Summary:** **പാലേരി : ** ഹിന്ദുത്വ അജണ്ടയും സ്തീകളും സെമിനാര്‍ സംഘടിപ്പിച്ചു.

## Article Content

**പാലേരി : ** ഹിന്ദുത്വ അജണ്ടയും സ്തീകളും സെമിനാര്‍ സംഘടിപ്പിച്ചു.

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാമ്പ്ര ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പാലേരി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ അജണ്ടയും സ്തീകളും എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

മഹിള ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ: പി.എം. ആതിര സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി ഹഷിജ മോഹന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് സുവര്‍ണ്ണ ആപ്പറ്റ് അധ്യക്ഷത വഹിച്ചു.

ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, ജില്ലാ എക്‌സിക്കുട്ടീവ് അംഗം പി. പ്രസന്ന, തങ്കമ്മ വര്‍ഗ്ഗീസ്, എം നളിനി, വി.കെ. സുമതി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68044/the-seminar-was-organized-by-hindutva-agenda-and-sthi-paleri)