---
title: "കൂത്താളിക്കാര്‍ യാത്രക്കായ് ബുദ്ധിമുട്ടെണ്ട; രണ്ട് റോഡുകള്‍ ഗതാഗത യോഗ്യമായി "
english_title: "Companions do not need to travel; Two roads became passable"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68070/companions-do-not-need-to-travel-two-roads-became-passable"
published_at: "2022-09-13T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63209bbd2cee7_OBIT_CARD_JPG.JPG"
keywords: []
---

# കൂത്താളിക്കാര്‍ യാത്രക്കായ് ബുദ്ധിമുട്ടെണ്ട; രണ്ട് റോഡുകള്‍ ഗതാഗത യോഗ്യമായി 

> **Lead Summary:** **പേരാമ്പ്ര: **വലിയപറമ്പ് - ചായിക്കുളം റോഡിന്റെയും വലിയപറമ്പ് വീതീശ്വരം - അരിക്കല്‍ റോഡിന്റെയും ഉദ്ഘാടനം എം.എല്‍.എ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു അധ്യക്ഷയായി.

## Article Content

**പേരാമ്പ്ര: **വലിയപറമ്പ് - ചായിക്കുളം റോഡിന്റെയും വലിയപറമ്പ് വീതീശ്വരം - അരിക്കല്‍ റോഡിന്റെയും ഉദ്ഘാടനം എം.എല്‍.എ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു അധ്യക്ഷയായി.

കേരള മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് വലിയപറമ്പ് - ചായിക്കുളം റോഡ് നിര്‍മ്മിച്ചത്. ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ചാണണ് വലിയപറമ്പ് വീതീശ്വരം - അരിക്കല്‍ റോഡ് നവീകരിച്ചത്.

കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എം. അനൂപ് കുമാര്‍, വികസകാര്യ ചെയര്‍പേഴ്‌സണ്‍ പി. നളിനി, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.പി സജീഷ്, കുഞ്ഞമ്മത് പുളക്കണ്ടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.എം. ബാലകൃഷ്ണന്‍, ടി.പി. സോമന്‍, വി.കെ. റഷീദ്, എ ബാലചന്ദ്രന്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ പി.സി. സുനീഷ്, സി.ഡി.എസ് അംഗം നിത എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ ചെയര്‍മാന്‍ വി. ഗോപി സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ.കെ. വാസുദേവന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68070/companions-do-not-need-to-travel-two-roads-became-passable)