---
title: "പി.പി കൃഷ്ണാനന്ദനെ അനുസ്മരിച്ചു എന്‍സിപി "
english_title: "NCP remembers PP Krishnanand"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68090/ncp-remembers-pp-krishnanand"
published_at: "2022-09-13T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6320afde2105e_OBIT_CARD_JPG.JPG"
keywords: []
---

# പി.പി കൃഷ്ണാനന്ദനെ അനുസ്മരിച്ചു എന്‍സിപി 

> **Lead Summary:** **പേരാമ്പ്ര : **എന്‍.സി.പി. സംസ്ഥാന കമ്മിറ്റി അംഗവും പേരാമ്പ്ര ബ്ബോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റുമായിരുന്ന പി.പി.കൃഷ്ണാനന്ദന്റെ നാലാം ചരമവാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു.

## Article Content

**പേരാമ്പ്ര : **എന്‍.സി.പി. സംസ്ഥാന കമ്മിറ്റി അംഗവും പേരാമ്പ്ര ബ്ബോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റുമായിരുന്ന പി.പി.കൃഷ്ണാനന്ദന്റെ നാലാം ചരമവാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു.

എല്‍ഐസി ഏജന്റ,് ഫെഡറേഷന്‍ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി, എന്‍സിപി ജില്ലാ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച അദ്ദേഹം പേരാമ്പ്രയിലെ കലാ സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ നിറ സാന്നിദ്ധ്യമായിരുന്നു.

അനുസ്മരണ സമ്മേളനം എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സഫ മജീദ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ഒ രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

പി.കെ.എം ബാലകൃഷ്ണന്‍, കിഴക്കയില്‍ ബാലന്‍, ടി.കുഞ്ഞിരാമന്‍, ഇ.കുഞ്ഞിക്കണ്ണന്‍, സുനിത ബാബു, എം കുഞ്ഞിരാമനുണ്ണി, സാവിത്രി ബാലന്‍, ശ്രീലജ പുതിയേടത്ത്, എന്‍. വേലു, പി.കെ ഗോപാലന്‍, കെ.എം.ഗോവിന്ദന്‍, ശ്രീനി മനത്താനത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68090/ncp-remembers-pp-krishnanand)