---
title: "11വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ചു"
english_title: "The accused who sexually assaulted an 11-year-old girl was sentenced to rigorous imprisonment and fined koyilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68551/the-accused-who-sexually-assaulted-an-11-year-old-girl-was-sentenced-to-rigorous-imprisonment-and-fined-koyilandy"
published_at: "2022-09-15T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6323404ea587b_shiksha.jpg"
keywords: []
---

# 11വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ചു

> **Lead Summary:** ഇരിങ്ങല്‍: 11 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വര്‍ഷം കഠിന തടവും ഒരുലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ പിഴയും വിധിച്ചു.

## Article Content

ഇരിങ്ങല്‍: 11 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വര്‍ഷം കഠിന തടവും ഒരുലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ പിഴയും വിധിച്ചു.

ഇരിങ്ങല്‍ സ്വദേശി കൊട്ടകുന്നുമ്മല്‍ അബ്ദുല്‍ നാസര്‍ (51) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ടി.പി. അനില്‍ ശിക്ഷ വിധിച്ചത്.

പോക്‌സോ നിയമപ്രകാരവും, പട്ടിക ജാതി സംരക്ഷണ നിയമ പ്രകാരവും ആണ് ശിക്ഷ വിധിച്ചത്.

2019 ആണ് കേസ് ആസ്പദമായ സംഭവം നടന്നത് പ്രതിയുടെ വീട്ടില്‍ പേരക്ക പറക്കാന്‍ കുട്ടിയെ വിളിച്ചു വരുത്തി പ്രതി കുട്ടിയെ ലൈംഗിമമായി ഉപദ്രവിക്കുകയായിരുന്നുവെന്നും ബാലിക അമ്മയോട് പിന്നീട് കാര്യം പറയുകയുമായിരുന്നു.

പയ്യോളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വടകര ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം ആണ് അന്വേഷിണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ പി. ജെതിന്‍ ഹാജരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68551/the-accused-who-sexually-assaulted-an-11-year-old-girl-was-sentenced-to-rigorous-imprisonment-and-fined-koyilandy)