---
title: "ലഹരി മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു "
english_title: "A protest meeting was organized against the rampant drug mafia gangs perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68638/a-protest-meeting-was-organized-against-the-rampant-drug-mafia-gangs-perambra"
published_at: "2022-09-16T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6324143f289de_1awq.jpg"
keywords: []
---

# ലഹരി മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ലഹരി മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്തിലെ 17-ാം വാര്‍ഡിലും മറ്റു പ്രദേശങ്ങളിലും കുറച്ച് കാലമായി വര്‍ദ്ധിച്ചു വരുന്ന ലഹരി മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിനെതിരെ നാട്ടുകാര്‍ മുരുങ്ങൂര് താഴെ റോഡില്‍ പ്രതിഷേധ മനുഷ്യ ചങ്ങല തീര്‍ത്തു.

## Article Content

**പേരാമ്പ്ര:** ലഹരി മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്തിലെ 17-ാം വാര്‍ഡിലും മറ്റു പ്രദേശങ്ങളിലും കുറച്ച് കാലമായി വര്‍ദ്ധിച്ചു വരുന്ന ലഹരി മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിനെതിരെ നാട്ടുകാര്‍ മുരുങ്ങൂര് താഴെ റോഡില്‍ പ്രതിഷേധ മനുഷ്യ ചങ്ങല തീര്‍ത്തു.

നാടിന്റെ ഭാവിയെതന്നെ അപകടത്തിലാക്കുകയും, കൗമാരക്കാരെ കെണിയൊരുക്കി ലഹരി മാഫിയ മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ അധികാരികളോട് ആവശ്യപ്പെട്ടു.

പി. ബാലന്‍ അടിയോടി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അദ്ധ്യക്ഷ വഹിച്ചു. വി.കെ. മൊയ്തി, പി.കെ. നാസര്‍, ഇ.എം. ബാബു, പി.പി. അബ്ദുറഹിമാന്‍, ഷീബ ചന്ദ്രന്‍ , വി.കെ. സുബാഷ് എന്നിവര്‍ സംസാരിച്ചു.

എം.എം. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എം. അബ്ദുള്ള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68638/a-protest-meeting-was-organized-against-the-rampant-drug-mafia-gangs-perambra)