---
title: "തെരുവുനായ ശല്യം മുഖ്യമന്ത്രിക്കു പോലും രക്ഷയില്ലാതായി; സി.പി.എ. അസീസ് "
english_title: "Even the chief minister, who was a street nuisance, was helpless; CPA Aziz meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68761/even-the-chief-minister-who-was-a-street-nuisance-was-helpless-cpa-aziz-meppayoor"
published_at: "2022-09-16T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63248ce030ae3_1dharna.jpg"
keywords: []
---

# തെരുവുനായ ശല്യം മുഖ്യമന്ത്രിക്കു പോലും രക്ഷയില്ലാതായി; സി.പി.എ. അസീസ് 

> **Lead Summary:** **മേപ്പയ്യൂര്‍:** തെരുവു നായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു പോലും രക്ഷയില്ലാതാതെയായിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് പറഞ്ഞു.

## Article Content

**മേപ്പയ്യൂര്‍:** തെരുവു നായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു പോലും രക്ഷയില്ലാതാതെയായിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് പറഞ്ഞു.

സെക്യൂരിറ്റി ജീവനക്കാര്‍ ശ്രദ്ധിച്ചില്ലായിരുന്നുവെങ്കില്‍ ഡല്‍ഹിയില്‍ വെച്ച് അദ്ദേഹത്തിന് കടി ഏല്‍ക്കുമായിരുന്നുവെന്നും, സെക്യൂരിറ്റി ജീവനക്കാരുടെ അകമ്പടിയില്‍ കഴിയുന്ന മുഖ്യമന്ത്രിക്കു പോലും രക്ഷയില്ലാത്ത സാഹചര്യത്തില്‍ പിന്നെ സാധാരണക്കാരുടെ സ്ഥിതി പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നിരന്തമായി നടന്നുകൊണ്ടിരിക്കുന്ന പേപ്പട്ടി ശല്യത്തിനെതിരെ മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മേപ്പയ്യൂര്‍ ടൗണില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്‌ലാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

പി.പി.സി മൊയ്തി, മേപ്പാട്ട് പി.കെ അബ്ദുല്ല , ഇ.പി അബ്ദുറഹിമാന്‍, പി.ടി അബ്ദുല്ല, കീപ്പോട്ട് അമ്മത്, പി. അസ്സെനാര്‍ എന്നിവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി. എം.എം. അഷറഫ്, കെ.എം.എ. അസീസ്, മുജീബ് കോമത്ത് , എം.കെ ഫസലുറഹ്മാന്‍ , പി.ടി ഷാഫി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68761/even-the-chief-minister-who-was-a-street-nuisance-was-helpless-cpa-aziz-meppayoor)