---
title: "സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജി വെക്കണം "
english_title: "The chairman of the standing committee should resign cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68763/the-chairman-of-the-standing-committee-should-resign-cheruvannur"
published_at: "2022-09-16T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632490195f825_1prethishetham.jpg"
keywords: []
---

# സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജി വെക്കണം 

> **Lead Summary:** ** ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവുമായ കെ.പി. ബിജുവിനെതിരെ മേപ്പയൂര്‍ പൊലീസ് സ്ത്രീ പീഢനത്തിന് കേസ് എടുത്ത പശ്ചാത്തലത്തില്‍ ബിജു ഗ്രാമ പഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്ന് ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

** ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവുമായ കെ.പി. ബിജുവിനെതിരെ മേപ്പയൂര്‍ പൊലീസ് സ്ത്രീ പീഢനത്തിന് കേസ് എടുത്ത പശ്ചാത്തലത്തില്‍ ബിജു ഗ്രാമ പഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്ന് ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പ്രതിയെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എം.കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ.കെ. ഉമ്മര്‍ , ആര്‍.പി. ഷോബിഷ് , എം.പി. കുഞ്ഞിക്കണ്ണന്‍, എ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പിലാക്കാട്ട് ശങ്കരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാളിയില്‍ ശങ്കരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗ്രാമ പഞ്ചായത്തംഗം രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെറുവണ്ണൂരില്‍ പ്രകടനവും നടത്തി.

പ്രകടനത്തിന് എം.കെ സുരേന്ദ്രന്‍, ആര്‍.പി ഷോഭിഷ്, എ.കെ ഉമ്മര്‍, പിലാക്കാട്ട് ശങ്കരന്‍, സി. ബാലകൃഷ്ണന്‍, ഒ.പി കുഞ്ഞബ്ദുള്ള, എന്‍.പി കുഞ്ഞികൃഷ്ണന്‍, എന്‍.ടി ഷിജിത്ത് , പി. ഫൈസല്‍ , ജസ്മിന മജീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68763/the-chairman-of-the-standing-committee-should-resign-cheruvannur)