---
title: "എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു "
english_title: "MSF Perampra Constituency Organized Football Tournament"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68769/msf-perampra-constituency-organized-football-tournament"
published_at: "2022-09-16T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632496b301771_1foodboll.jpg"
keywords: []
---

# എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര**: എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര**: എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 20 മുതല്‍ 26 വരെ നടക്കുന്ന നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാര്‍ഥമാണ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

കടിയങ്ങാട് ടര്‍ഫില്‍ വെച്ച് നടന്ന ടൂര്‍ണ്ണമെന്റ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ദില്‍ഷാദ് കുന്നിക്കല്‍ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ആര്‍.കെ. മുനീര്‍, സെക്രട്ടറി പി.ടി അഷ്‌റഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, ജന. സെക്രട്ടറി ശിഹിബ് കന്നാട്ടി, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് നിയാസ് കക്കാട്, എം.എസ്.എഫ് മണ്ഡലം ജന. സെക്രട്ടറി എം.കെ ഫസലുറഹ്മാന്‍ മേപ്പയ്യൂര്‍, ട്രഷറര്‍ അന്‍സില്‍ കീഴരിയൂര്‍, ഫൈസല്‍ കടിയങ്ങാട്, സല്‍മാന്‍ വാല്യക്കോട്, ഷുഐബ് തറമ്മല്‍, ആഷിഖ് പുല്ലിയോട്ട് , പി.ടി ഉനൈസ്, ആസിഫ് മുയിപ്പോത്ത്, വി.എം അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68769/msf-perampra-constituency-organized-football-tournament)