---
title: "ചെമ്പ്ര പുഴയിലെ ജഢം;  തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന "
english_title: "Jhadam in Chembra River; DNA test to identify the person"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68903/dna-test-to-identify-the-person-perambra"
published_at: "2022-09-17T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632598cac54f9_BODY.JPG"
keywords: []
---

# ചെമ്പ്ര പുഴയിലെ ജഢം;  തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന 

> **Lead Summary:** ** പേരാമ്പ്ര:** ചെമ്പ്ര മുക്കള്ളില്‍ ചെമ്പ്ര പുഴയില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞില്ല. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനക്കുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

## Article Content

** പേരാമ്പ്ര:** ചെമ്പ്ര മുക്കള്ളില്‍ ചെമ്പ്ര പുഴയില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞില്ല. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനക്കുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

കോടേരിച്ചാലില്‍ കോവുമ്മല്‍ ചെറുപുഴ ഭാഗത്താണ് സ്ത്രീയുടെ മൃതദേഹം കണ്ടത്. പുഴയുടെ നടുഭാഗത്താണു മൃതദേഹം വെള്ളത്തില്‍ കിടക്കുന്ന നിലയില്‍ ഇന്നു ഉച്ചക്ക് പന്ത്രണ്ടോടെ കണ്ടെത്തിയത്.

പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ പെട്ട കൂത്താളി ചക്കിട്ടപാറ പഞ്ചായത്തു ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പുഴ ഭാഗത്താണു സംഭവം. സമീപവാസികളായ മീന്‍ പിടിത്തക്കാരാണ് മൃതദേഹം കണ്ടത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68903/dna-test-to-identify-the-person-perambra)