---
title: "മേപ്പയ്യൂര്‍ സലഫി ഐടിഇ ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു "
english_title: "Mappayyur Salafi ITE organized Ozone Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68923/mappayyur-salafi-ite-organized-ozone-day"
published_at: "2022-09-17T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6325aa28768dc_1oson.jpg"
keywords: []
---

# മേപ്പയ്യൂര്‍ സലഫി ഐടിഇ ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ സലഫി ഐടിഇ ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു. ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ സലഫി ഐടിഇ കോളജ് ഡിഎല്‍എഡ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഓസോണ്‍ സംരക്ഷണ സന്ദേശ റാലിയും മേപ്പയ്യൂര്‍ ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ച് ബോധവത്ക്കരണ സ്‌കിറ്റ് അവതരണവും സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ സലഫി ഐടിഇ ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു. ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ സലഫി ഐടിഇ കോളജ് ഡിഎല്‍എഡ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഓസോണ്‍ സംരക്ഷണ സന്ദേശ റാലിയും മേപ്പയ്യൂര്‍ ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ച് ബോധവത്ക്കരണ സ്‌കിറ്റ് അവതരണവും സംഘടിപ്പിച്ചു.

ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ അജയ് ആവള നിര്‍വ്വഹിച്ചു. ശാസ്ത്ര അധ്യാപിക സനിഷ അധ്യക്ഷയായി.

തുടര്‍ന്ന് എന്താണ് ഓസോണ്‍ ശോഷണം ഇത് ഭൂമിയ്ക്കും, ജീവജാലങ്ങള്‍ക്കും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു, ഓസോണ്‍ ശോഷണം എങ്ങനെ തടയന്‍ സാധിക്കും എന്ന വിഷയങ്ങളിലുള്ള ബോധവത്ക്കരണ നോട്ടീസുകള്‍ പൊതു ജനങ്ങള്‍ക്കായി വിതരണം ചെയ്തു.

സ്റ്റാഫ് സെക്രട്ടറി ഹമീദ്, അധ്യാപകരായ കെ. സീമ, വി.കെ സുരേഷ് കുമാര്‍, എം. സീന, വിദ്യാര്‍ഥികളായ അക്ഷയ, ഗൗതം ഹാഷ്മി, ആദല്‍ അന്‍വാദ്, രജ്ജ്യ രാജ്, അഞ്ചന പ്രഭാകരന്‍, അഭയ് ശ്രീകുമാര്‍, അര്‍ച്ചന ശശി, അഞ്ചിമ, ശ്രീദേവ്, സനിക, ഇര്‍ഷാന, സാന്ദ്ര, അനന്ദു എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68923/mappayyur-salafi-ite-organized-ozone-day)