---
title: "ഗവര്‍ണ്ണര്‍ മുഖ്യമന്ത്രി പോര് രാഷ്ട്രപതി ഇടപെടണം; സിപിഎ അസീസ് "
english_title: "The President should intervene between the governor and the chief minister; CPA Aziz perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68947/the-president-should-intervene-between-the-governor-and-the-chief-minister-cpa-aziz-perambra"
published_at: "2022-09-17T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6325c75407977_1patha.jpg"
keywords: []
---

# ഗവര്‍ണ്ണര്‍ മുഖ്യമന്ത്രി പോര് രാഷ്ട്രപതി ഇടപെടണം; സിപിഎ അസീസ് 

> **Lead Summary:** **പേരാമ്പ്ര:** ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിപോര് രാഷ്ട്രപതി ഇടപെടണമെന്ന് സിപിഎ അസീസ്. ഗവര്‍ണ്ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് കേരളത്തില്‍ ഭരണഘടന പ്രതിസന്ധി സൃഷ്ട്രിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രപതി ഇടപെടണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു.

## Article Content

**പേരാമ്പ്ര:** ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിപോര് രാഷ്ട്രപതി ഇടപെടണമെന്ന് സിപിഎ അസീസ്. ഗവര്‍ണ്ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് കേരളത്തില്‍ ഭരണഘടന പ്രതിസന്ധി സൃഷ്ട്രിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രപതി ഇടപെടണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു.

ഈ മാസം 21 മുതല്‍ 26 വരെ പേരാമ്പ്രയില്‍ നടക്കുന്ന നിയോജക മണ്ഡലം മുസ്ലിംലീഗ് സമ്മേളന പ്രചരണാര്‍ത്ഥം പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര മരുതേരിയില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അഅദ്ദേഹം. സി.ടി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എം.കെ.സി കുട്ട്യാലി സംസാരിച്ചു.

പദയാത്രക്ക് പുതുക്കുടി അബ്ദുറഹ്മാന്‍ , കെ.പി. റസാഖ്, വി.കെ നാസര്‍, സി.പി ഹമീദ്, കോറോത്ത് റഷീദ്, പി.വി നജീര്‍, കെ.സി മുഹമ്മദ്, ടി.കെ നഹാസ്, ആര്‍.കെ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എസ്.പി കുഞ്ഞമ്മത്, ആര്‍.കെ മുനീര്‍ , കല്ലൂര്‍ മുഹമ്മദലി, പി.സി മുഹമ്മദ് സിറാജ്, കെ.പി നിയാസ്, എംസി അഫ്‌സല്‍, പി.കെ. റഹീം, കൂളിക്കണ്ടി കരീം, സെയിദ് അയനിക്കല്‍, സി. മൊയ്തു, സി.പി ഷജീര്‍ സംസാരിച്ചു.

എടവരാട് നടന്ന സമാപന സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: എന്‍. ഷംസുദ്ധീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമദ് പൂക്കാട് മുഖ്യപ്രഭാഷണം നടത്തി. ടി.കെ.എ ലത്തീഫ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68947/the-president-should-intervene-between-the-governor-and-the-chief-minister-cpa-aziz-perambra)