---
title: "കായിക മേളക്ക് ഒരുങ്ങി വാല്യക്കോട് എയുപി സ്‌കൂള്‍"
english_title: "Valyakode AUP School is ready for the sports fair perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68956/valyakode-aup-school-is-ready-for-the-sports-fair-perambra"
published_at: "2022-09-17T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6325d1aaa99d8_1aaw.jpg"
keywords: []
---

# കായിക മേളക്ക് ഒരുങ്ങി വാല്യക്കോട് എയുപി സ്‌കൂള്‍

> **Lead Summary:** ** പേരാമ്പ്ര:** സ്‌കൂള്‍ കായിക മേളക്ക് ഒരുങ്ങി വാല്യക്കോട് എ.യു.പി.സ്‌കൂള്‍. 'കരുത്തുറ്റ ഭാവിക്ക് കായിക വിദ്യാഭ്യാസം' എന്ന മുദ്രാവാക്യവുമായി എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് കൊണ്ട് സെപ്തംബര്‍ 20- ചൊവ്വാഴ്ച നൊച്ചാട് പഞ്ചായത്ത് ഇഎംഎസ് സ്റ്റേഡിയത്തില്‍ വെച്ച് കായിക മേള നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

## Article Content

** പേരാമ്പ്ര:** സ്‌കൂള്‍ കായിക മേളക്ക് ഒരുങ്ങി വാല്യക്കോട് എ.യു.പി.സ്‌കൂള്‍. 'കരുത്തുറ്റ ഭാവിക്ക് കായിക വിദ്യാഭ്യാസം' എന്ന മുദ്രാവാക്യവുമായി എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് കൊണ്ട് സെപ്തംബര്‍ 20- ചൊവ്വാഴ്ച നൊച്ചാട് പഞ്ചായത്ത് ഇഎംഎസ് സ്റ്റേഡിയത്തില്‍ വെച്ച് കായിക മേള നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

ദീപശിഖാ പ്രയാണം, ബാന്റ് മേളത്തിന്റെ അകമ്പടിയില്‍ മാര്‍ച്ച് പാസ്റ്റ് എന്നിവ നടക്കുന്നതാണ്. പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി കായികമേളയുടെ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിക്കും.

അന്ന് കാലത്ത് 6:30 ന് ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നൊച്ചാട് രയരോത്ത് മുക്കില്‍ നിന്നും വാല്യക്കോട് എ.യു.പി സ്‌കൂള്‍ വരെ ക്രോസ് കണ്‍ട്രി, സൈക്കിള്‍ റാലി എന്നിവയുടെ ഫ്‌ളാഗ് ഓഫ് വാര്‍ഡ് അംഗം ഗീത നന്ദനം നിര്‍വ്വഹിക്കും.

ക്രോസ് കണ്‍ട്രിയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കുന്നതാണ്. ക്രോസ് കണ്‍ട്രിയില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടക സമിതി അറിയിച്ചു. Contact no: 9846093878,9539221052

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68956/valyakode-aup-school-is-ready-for-the-sports-fair-perambra)