---
title: "നൂറു ശതമാനം വിജയം കൈവരിച്ചവരെ അനുമോദിച്ച് പേരാമ്പ്ര ഇന്‍ഡസ് ഐടിഐ "
english_title: "Perampra Indus ITI felicitates those who achieved 100% success"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68963/perampra-indus-iti-felicitates-those-who-achieved-100-success"
published_at: "2022-09-17T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6325da5e0fb27_OBIT_CARD_JPG.JPG"
keywords: []
---

# നൂറു ശതമാനം വിജയം കൈവരിച്ചവരെ അനുമോദിച്ച് പേരാമ്പ്ര ഇന്‍ഡസ് ഐടിഐ 

> **Lead Summary:** **പേരാമ്പ്ര: **കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ എന്‍സിവിടി കോപ (കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ) കോഴ്‌സില്‍ നൂറു ശതമാനം വിജയം കൈവരിച്ച പേരാമ്പ്ര ഇന്‍ഡസ് ഐടിഐയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദന ചടങ്ങും നടത്തി.

## Article Content

**പേരാമ്പ്ര: **കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ എന്‍സിവിടി കോപ (കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ) കോഴ്‌സില്‍ നൂറു ശതമാനം വിജയം കൈവരിച്ച പേരാമ്പ്ര ഇന്‍ഡസ് ഐടിഐയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദന ചടങ്ങും നടത്തി.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ സിജീഷ് അധ്യക്ഷനായി. ബെസ്റ്റ് ട്രെയിനിയായ സി നന്ദന, വി.പി ഷിജിന, കെ.എസ് സ്വാതി, ഉണ്ണിക്കുട്ടന്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.

സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോക്ടര്‍ ഡി.കെ ബാബു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വ്യാപാരി സംഘടനാ പ്രതിനിധികള്‍ ബി.എം മുഹമ്മദ്, ജയകൃഷ്ണന്‍ നോവ എന്നിവര്‍ സംസാരിച്ചു. ഇന്‍ഡസിന്റെ ഡയറക്ടര്‍ വി. ശ്രീനി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68963/perampra-indus-iti-felicitates-those-who-achieved-100-success)