---
title: "പീഡനകേസ് ആരോപണം: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ രാജിവെക്കണം മെന്ന് ആര്‍എംപിഐ"
english_title: "RMPI wants Cheruvannur gram panchayat member accused in molestation case to resign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68980/rmpi-wants-cheruvannur-gram-panchayat-member-accused-in-molestation-case-to-resign"
published_at: "2022-09-17T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പീഡനകേസ് ആരോപണം: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ രാജിവെക്കണം മെന്ന് ആര്‍എംപിഐ

> **Lead Summary:** **ചെറുവണ്ണൂര്‍:** ലൈഗിക പീഡനകേസില്‍ പ്രതിയായ സിപിഎം പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗവും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനുമായ കെ.പി ബിജു മെമ്പര്‍ സ്ഥാനം രാജിവക്കണമെന്ന് ആര്‍എംപിഐ പേരാമ്പ്ര ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.

## Article Content

**ചെറുവണ്ണൂര്‍:** ലൈഗിക പീഡനകേസില്‍ പ്രതിയായ സിപിഎം പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗവും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനുമായ കെ.പി ബിജു മെമ്പര്‍ സ്ഥാനം രാജിവക്കണമെന്ന് ആര്‍എംപിഐ പേരാമ്പ്ര ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.

ഭരണ സിരാകേന്ദ്രമായ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ത്രീ പീഡനത്തിന് ഉപയോഗപ്പെടുത്തിയ കെ.പി ബിജു ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ അന്തസ്സിനെയാണ് കളങ്കപ്പെടുത്തിയത്. ദിനംപ്രതി നിരവധി സ്ത്രീകളാണ് വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്തിനെ സമീപിക്കുന്നത്.

സ്ത്രീത്വത്തെയാണിവിടെ അപമാനിച്ചത്. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ അന്തസ്‌കളങ്കപ്പെടുത്തിയ കെ.പി ബിജുവിനെ അറസ്റ്റ് ചെയ്യാതെ ബിജുവിനെ സംരക്ഷിക്കുന്ന നിലപാടാണ് മേപ്പയ്യൂര്‍ പോലിസ് സ്വീകരിക്കുന്നത്. ബിജുവിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവണമെന്നും ആര്‍എംപി ആവശ്യപ്പെട്ടു.

പ്രതിയെ സംരക്ഷിക്കാനും, സ്ത്രീ പീഡന കേസ് ഒതുക്കി തീര്‍ക്കാനുമുള്ള ശ്രമമാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത് എന്നും ആര്‍എംപി പറഞ്ഞു. ആർ എം പി ഐ ഭാരവാഹികളായ സെക്രട്ടറി പ്രദീപ്മാമ്പള്ളി, ചെയര്‍മാന്‍ എം.കെ മുരളിധരന്‍ , ട്രഷറര്‍ എം പ്രജീഷ്  എന്നിവര്‍ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68980/rmpi-wants-cheruvannur-gram-panchayat-member-accused-in-molestation-case-to-resign)