---
title: "നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം: വാഹന പ്രചരണ ജാഥ ആരംഭിച്ചു "
english_title: "Constituency Muslim League Conference: Vehicular campaign started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68998/constituency-muslim-league-conference-vehicular-campaign-started"
published_at: "2022-09-17T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6325f7407d09e_OBIT_CARD_JPG.JPG"
keywords: []
---

# നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം: വാഹന പ്രചരണ ജാഥ ആരംഭിച്ചു 

> **Lead Summary:** ** മേപ്പയ്യൂര്‍: **ഈ മാസം 20 മുതല്‍ 26 വരെ പേരാമ്പ്രയില്‍ വെച്ച് നടക്കുന്ന പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി.

## Article Content

** മേപ്പയ്യൂര്‍: **ഈ മാസം 20 മുതല്‍ 26 വരെ പേരാമ്പ്രയില്‍ വെച്ച് നടക്കുന്ന പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി.

ജനകീയ മുക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് ജാഥാ ക്യാപ്റ്റന്‍ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

എ.വി അബ് ദുല്ല, ടി.കെ.എ ലത്തീഫ്, ജാഥാ വെസ് ക്യാപ്റ്റന്‍ എം.എം അഷറഫ്, അന്‍വര്‍ കുന്നങ്ങാത്ത്, കെ.എം.എ അസീസ്, എം.എം അഷറഫ്, മുജീബ് കോമത്ത്, ഇസ്മായില്‍ കീഴ് പോട്ട്, ഐ.ടി അബ്ദുല്‍സലാം, കെ ലബീബ് അഷറഫ്, എം.കെ ഫസലുറഹ്മാന്‍, ടി.എം അബദുള്ള, കെ.പി ഇബ്രാഹിം സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68998/constituency-muslim-league-conference-vehicular-campaign-started)