---
title: "തിക്കോടി ബീച്ച് മാലിന്യ മുക്തമാക്കി പേരാമ്പ്ര സില്‍വര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റ് "
english_title: "Perampra Silver College NSS Unit made Thikodi Beach Garbage Free"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69040/perampra-silver-college-nss-unit-made-thikodi-beach-garbage-free"
published_at: "2022-09-18T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632690ee992e3_OBIT_CARD_JPG.JPG"
keywords: []
---

# തിക്കോടി ബീച്ച് മാലിന്യ മുക്തമാക്കി പേരാമ്പ്ര സില്‍വര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റ് 

> **Lead Summary:** **പേരാമ്പ്ര: **സില്‍വര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റ് നമ്പര്‍ 178 ന്റെ വളണ്ടിയര്‍മാര്‍ തിക്കോടി കടല്‍ തീരം മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തി. തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **സില്‍വര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റ് നമ്പര്‍ 178 ന്റെ വളണ്ടിയര്‍മാര്‍ തിക്കോടി കടല്‍ തീരം മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തി. തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ മജീദ് ആശംസാ പ്രസംഗം നടത്തി. പ്രോഗ്രാം ഓഫീസര്‍ വി.കെ. റംഷീദ്, കോഡിനേറ്റര്‍ രാധിക പേരടി എന്നിവര്‍ നേതൃത്വം നല്‍കി. നാല്പത് വളണ്ടിയര്‍മാര്‍ക്കൊപ്പം നാട്ടുകാരും പ്രവര്‍ത്തിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69040/perampra-silver-college-nss-unit-made-thikodi-beach-garbage-free)