---
title: "സ്ത്രീ പീഡന പരാതി: കെ.പി ബിജു മെമ്പര്‍ സ്ഥാനം രാജി വയ്ക്കണമെന്ന് ബിജെപി"
english_title: "Woman harassment complaint: BJP should resign as KP Biju member"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69048/woman-harassment-complaint-bjp-should-resign-as-kp-biju-member"
published_at: "2022-09-18T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63269e8d24f2e_OBIT_CARD_JPG.JPG"
keywords: []
---

# സ്ത്രീ പീഡന പരാതി: കെ.പി ബിജു മെമ്പര്‍ സ്ഥാനം രാജി വയ്ക്കണമെന്ന് ബിജെപി

> **Lead Summary:** ** പേരാമ്പ്ര : **ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ നിന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന സിപിഐ വനിതാ നേതാവ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പീഡന കേസ്സ് എടുത്തതിനാല്‍ ധാര്‍മ്മിക ഉത്തരവാദിത്യം ഏറ്റെടുത്ത് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവയ്ക്കാന്‍ കെ.പി. ബിജു തയ്യാറാവണമെന്ന് ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര : **ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ നിന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന സിപിഐ വനിതാ നേതാവ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പീഡന കേസ്സ് എടുത്തതിനാല്‍ ധാര്‍മ്മിക ഉത്തരവാദിത്യം ഏറ്റെടുത്ത് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവയ്ക്കാന്‍ കെ.പി. ബിജു തയ്യാറാവണമെന്ന് ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പൊതു ജനങ്ങള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നല്‍കേണ്ട പഞ്ചായത്ത് ഓഫിസില്‍ നിന്ന് ജനപ്രതിനിധി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതി ഗൗരവതരമാണ്.

സ്ത്രീ പക്ഷ വികസനത്തെ കുറിച്ച് വാചാലമാകുന്നവര്‍ ഭരിക്കുന്നിടത്ത് സ്ത്രീ സുരക്ഷയെ കുറിച്ച് പ്രസംഗിക്കുന്നവര്‍ ഭരിക്കുന്നിടത്ത് പ്രാദേശിക വനിതാ നേതാവും സിഡിഎസ് നേതാവുമായ വനിത നല്‍കിയ പരാതി ഗൗരവതരമാണ്.

രാജി വയ്ക്കാന്‍ ബിജു തയ്യാറാവുന്നില്ലെങ്കില്‍ പുറത്താക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയും സിപിഎമ്മും തയ്യാറാവണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. മെമ്പര്‍ സ്ഥാനം രാജി വയ്ക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ ബഹുജന പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

യോഗം ജില്ല ജനറല്‍ സെക്രട്ടറി എം മോഹനന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിദ്ധണ്ട് കെ.ടി. വിനോദന്‍ അദ്ധ്യക്ഷനായി. കെ.കെ രജീഷ്, എം പ്രകാശന്‍, ടി.എം ഹരിദാസ്, ഡി.കെ മനു, കെ.പി ബാബു, ബാബു പിലാറത്ത്, ശ്രീഗേഷ് കുട്ടോത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69048/woman-harassment-complaint-bjp-should-resign-as-kp-biju-member)