---
title: "ദേശീയ കേരകര്‍ഷക അവാര്‍ഡ് ജേതാവ് കെ.ടി ഫ്രാന്‍സിസിന് ആദരവ് "
english_title: "Tribute to National Horticulture Award winner KT Francis"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69055/tribute-to-national-horticulture-award-winner-kt-francis"
published_at: "2022-09-18T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6326ab30a57d1_OBIT_CARD_JPG.JPG"
keywords: []
---

# ദേശീയ കേരകര്‍ഷക അവാര്‍ഡ് ജേതാവ് കെ.ടി ഫ്രാന്‍സിസിന് ആദരവ് 

> **Lead Summary:** **പേരാമ്പ്ര: **ദേശീയ കേരകര്‍ഷക അവാര്‍ഡ് ജേതാവ് കെ.ടി ഫ്രാന്‍സിസിനെ ആദരിച്ചു. നാളികേര വികസന ബോര്‍ഡിന്റെ മികച്ച കേര കര്‍ഷകനുള്ള ദേശീയ അവാര്‍ഡ് നേടിയ മരുതോംകര കൈതക്കുളത്ത് കെ.ടി ഫ്രാന്‍സിസിനെ കൃഷിവിജ്ഞാന്‍ കേന്ദ്രയില്‍ വച്ചു നടന്ന ചടങ്ങില്‍ ആദരിച്ചു.

## Article Content

**പേരാമ്പ്ര: **ദേശീയ കേരകര്‍ഷക അവാര്‍ഡ് ജേതാവ് കെ.ടി ഫ്രാന്‍സിസിനെ ആദരിച്ചു. നാളികേര വികസന ബോര്‍ഡിന്റെ മികച്ച കേര കര്‍ഷകനുള്ള ദേശീയ അവാര്‍ഡ് നേടിയ മരുതോംകര കൈതക്കുളത്ത് കെ.ടി ഫ്രാന്‍സിസിനെ കൃഷിവിജ്ഞാന്‍ കേന്ദ്രയില്‍ വച്ചു നടന്ന ചടങ്ങില്‍ ആദരിച്ചു.

മൂന്നേക്കര്‍ സ്ഥലത്തുള്ള വേറിട്ട സംയോജിത കൃഷി രീതികളാണ് കെവികെയുടെ നോമിനേഷനിലൂടെ ഫ്രാന്‍സിസിനെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച പോഷണ്‍ അഭിയാന്‍ ക്യാമ്പയിന്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍ പോഷകത്തോട്ട നിര്‍മ്മാണത്തിനാവശ്യമായ സീഡ് കിറ്റുകള്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു.

കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി രാതാകൃഷ്ണന്‍ അദ്ധ്യക്ഷനായി. ചടങ്ങില്‍ ഇഫ്‌കോ ഫീല്‍ഡ് ഓഫീസര്‍ നന്ദു ആശംസകളര്‍പ്പിച്ചു. തുടര്‍ന്നു നടന്ന പരിശീലന പരിപാടിയില്‍ ഡോ പി.എസ് മനോജ്, എ ദീപ്തി, ഡോ കെ.കെ ഐശ്വര്യ എന്നിവര്‍ ക്ലാസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69055/tribute-to-national-horticulture-award-winner-kt-francis)