---
title: "നരേന്ദ്ര മോഡിയുടെ എഴുപത്തിരണ്ടാം ജന്മദിനം ആഘോഷിച്ച് ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി "
english_title: "BJP Perampra Mandal Committee to celebrate Narendra Modi's 72nd birthday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69097/bjp-perampra-mandal-committee-to-celebrate-narendra-modis-72nd-birthday"
published_at: "2022-09-18T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6326d5090d452_OBIT_CARD_JPG.JPG"
keywords: []
---

# നരേന്ദ്ര മോഡിയുടെ എഴുപത്തിരണ്ടാം ജന്മദിനം ആഘോഷിച്ച് ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി 

> **Lead Summary:** ** പേരാമ്പ്ര:** പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ എഴുപത്തിരണ്ടാം ജന്മദിനം ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി നേത്വത്വത്തില്‍ ആഘോഷിച്ചു. പേരാമ്പ്രയില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രിയുടെ ജന്മദിന കേക്ക് മുറിക്കുകയും, മണ്ഡലത്തിലെ എഴുപത്തിരണ്ട് കര്‍ഷകര്‍ക്ക് അത്യുല്‍പാദന ശേഷിയുള്ള കവുങ്ങിന്‍ തൈകള്‍ വിതരണവും ചെയ്തു.

## Article Content

** പേരാമ്പ്ര:** പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ എഴുപത്തിരണ്ടാം ജന്മദിനം ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി നേത്വത്വത്തില്‍ ആഘോഷിച്ചു. പേരാമ്പ്രയില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രിയുടെ ജന്മദിന കേക്ക് മുറിക്കുകയും, മണ്ഡലത്തിലെ എഴുപത്തിരണ്ട് കര്‍ഷകര്‍ക്ക് അത്യുല്‍പാദന ശേഷിയുള്ള കവുങ്ങിന്‍ തൈകള്‍ വിതരണവും ചെയ്തു.

സപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ സേവന പാക്ഷികദിനമായി ബിജെപി രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് ജന്മദിന പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഭാഗമായി പേരാമ്പ്ര മണ്ഡലത്തില്‍ ജലസംഭരണികളുടെ ശുചികരണം, വൃക്ഷ തൈകള്‍ വിതരണം ചെയ്യല്‍, മെഡിക്കല്‍ കേമ്പ് തുടങ്ങിയ പരിപാടികളും മണ്ഡലത്തില്‍ വിപുലമായി നടത്തും.

പേരാമ്പ്രയില്‍ നടത്തിയ പരിപാടി ബിജെപി ജില്ല ജനറല്‍ സെക്രടറി എം.മോഹനന്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് അദ്ധ്യക്ഷനായി. കെ.കെ ശങ്കരന്‍, തറമല്‍ രാഗേഷ്, കെ.എം സുധാകരന്‍, കെ.രാഘവന്‍, ജുബിന്‍ ബാലകൃഷ്ണന്‍, സി.കെ ലില, ടി.എം ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69097/bjp-perampra-mandal-committee-to-celebrate-narendra-modis-72nd-birthday)