---
title: "അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനെ പേരാമ്പ്രയില്‍ ഇവര്‍ നയിക്കും "
english_title: "akhilenthya janadipathya mahila asociation lead this person"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69108/akhilenthya-janadipathya-mahila-asociation-lead-this-person"
published_at: "2022-09-18T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6326dfbf600d8_OBIT_CARD_JPG.JPG"
keywords: []
---

# അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനെ പേരാമ്പ്രയില്‍ ഇവര്‍ നയിക്കും 

> **Lead Summary:** ** പേരാമ്പ്ര**: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാമ്പ്ര എരിയ സമ്മേളനം പേരാമ്പ്ര എ.സി ജോസഫൈന്‍ നഗറില്‍ നടന്നു. എന്‍ സുകന്യ ഉദ്ഘാടനം ചെയ്തു. സുജാത മനക്കല്‍ അധ്യക്ഷയായി.

## Article Content

** പേരാമ്പ്ര**: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാമ്പ്ര എരിയ സമ്മേളനം പേരാമ്പ്ര എ.സി ജോസഫൈന്‍ നഗറില്‍ നടന്നു. എന്‍ സുകന്യ ഉദ്ഘാടനം ചെയ്തു. സുജാത മനക്കല്‍ അധ്യക്ഷയായി.

എന്‍.പി ശോഭ രക്തസാക്ഷി പ്രമേയവും കെ.കെ ബിന്ദു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സുജാത മനക്കല്‍ സെക്രട്ടറിയായും നഫീസ കൊയിലോത്ത് പ്രസിഡന്റായും സുബൈദ ചെറുവറ്റ ട്രഷററായും പുതിയ കമ്മിറ്റി നിലവില്‍ വന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69108/akhilenthya-janadipathya-mahila-asociation-lead-this-person)