---
title: "അറിയാാം നേരത്തെ: മുയിപ്പോത്ത് ക്രസന്റും തണലും ചേര്‍ന്ന് വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി"
english_title: "Known earlier: Muipoth Crescent and Thanalum organized a kidney disease screening camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69117/known-earlier-muipoth-crescent-and-thanalum-organized-a-kidney-disease-screening-camp"
published_at: "2022-09-18T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6326e659f26e1_OBIT_CARD_JPG.JPG"
keywords: []
---

# അറിയാാം നേരത്തെ: മുയിപ്പോത്ത് ക്രസന്റും തണലും ചേര്‍ന്ന് വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി

> **Lead Summary:** ** പേരാമ്പ്ര:** മുയിപ്പോത്ത് ക്രസന്റും തണലും ചേര്‍ന്ന് സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി. ക്രസന്റ് കെയര്‍ ഹോമില്‍ വെച്ച് നടന്ന ക്യാമ്പില്‍ നൂറുകണക്കിന് പേര്‍ കിഡ്‌നി രോഗ നിര്‍ണ്ണയം നടത്തി. ഷുഗര്‍, പ്രഷര്‍, അല്‍ബുമിന്‍, ക്രിയാറ്റിന്‍ പരിശോധനകള്‍ നടന്നു.

## Article Content

** പേരാമ്പ്ര:** മുയിപ്പോത്ത് ക്രസന്റും തണലും ചേര്‍ന്ന് സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി. ക്രസന്റ് കെയര്‍ ഹോമില്‍ വെച്ച് നടന്ന ക്യാമ്പില്‍ നൂറുകണക്കിന് പേര്‍ കിഡ്‌നി രോഗ നിര്‍ണ്ണയം നടത്തി. ഷുഗര്‍, പ്രഷര്‍, അല്‍ബുമിന്‍, ക്രിയാറ്റിന്‍ പരിശോധനകള്‍ നടന്നു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. പി ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.കെ പ്രഭാകരന്‍ അധ്യക്ഷനായി. ചടങ്ങില്‍ ആര്‍.പി ഷോബിഷ്, എന്‍.എം. കുഞ്ഞബ്ദുള്ള, ആര്‍ ബാലകൃഷ്ണന്‍, എ.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മണ്ടോടി രാജന്‍ നായര്‍ സ്വാഗതവും ടി. ലത്തിഫ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69117/known-earlier-muipoth-crescent-and-thanalum-organized-a-kidney-disease-screening-camp)