---
title: "ഒരുങ്ങാം ആവേശത്തോടെ: കുടുംബശ്രീ കലോത്സവവുമായി ചക്കിട്ടപാറ പഞ്ചായത്ത് ഏഴാം വാര്‍ഡ് "
english_title: "Get ready with excitement: Chakkittapara Panchayat 7th Ward with Kudumbashree Arts Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69122/get-ready-with-excitement-chakkittapara-panchayat-7th-ward-with-kudumbashree-arts-festival"
published_at: "2022-09-18T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6326f3521eead_OBIT_CARD_JPG.JPG"
keywords: []
---

# ഒരുങ്ങാം ആവേശത്തോടെ: കുടുംബശ്രീ കലോത്സവവുമായി ചക്കിട്ടപാറ പഞ്ചായത്ത് ഏഴാം വാര്‍ഡ് 

> **Lead Summary:** **പേരാമ്പ്ര: **ഒരു കാലത്ത് അരങ്ങില്‍ നിരവധി കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ ജീവിത പ്രാരാബ്ദങ്ങളുമായി സ്വന്തം കഴിവുകള്‍ മാറ്റിവച്ച് ഉള്ളറകളിലേക്ക് മാറിയവരാണ് മിക്ക സ്ത്രീകളും. എന്നാല്‍ ഇവര്‍ തഴയപ്പെടേണ്ടവരല്ല എന്ന ചിന്തയില്‍ നിന്നാണ് കുടുംബശ്രീ കലോത്സവം എന്ന ആശയം ഉരുത്തിരിഞ്ഞത്.

## Article Content

**പേരാമ്പ്ര: **ഒരു കാലത്ത് അരങ്ങില്‍ നിരവധി കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ ജീവിത പ്രാരാബ്ദങ്ങളുമായി സ്വന്തം കഴിവുകള്‍ മാറ്റിവച്ച് ഉള്ളറകളിലേക്ക് മാറിയവരാണ് മിക്ക സ്ത്രീകളും. എന്നാല്‍ ഇവര്‍ തഴയപ്പെടേണ്ടവരല്ല എന്ന ചിന്തയില്‍ നിന്നാണ് കുടുംബശ്രീ കലോത്സവം എന്ന ആശയം ഉരുത്തിരിഞ്ഞത്.

ചക്കിട്ടപാറ പഞ്ചായത്ത് ഏഴാം വാര്‍ഡ് കുടുംബശ്രീയുടെ നേതൃത്വത്തിലാണ് കുടുംബശ്രീ ബാലസഭ കലോത്സവം സംഘടിപ്പിക്കുന്നത്. കുടുംബശ്രീയിലെ അംഗങ്ങളുടേയും, കുടുംബശ്രീയിലെ കുടുംബങ്ങളിലെ കുട്ടികളുടെയും പരിപാടികളാണ് സംഘടിപ്പിക്കുകയെന്ന് ഗ്രാമ പഞ്ചായത്തംഗം രാജേഷ് തറവട്ടത്ത് അറിയിച്ചു.

പെരുവണ്ണാമൂഴി ഫാത്തിമ യു.പി സ്‌കൂളില്‍ ഈ മാസം 21 നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുകംബശ്രീ, എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായാണ് പരിപാടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69122/get-ready-with-excitement-chakkittapara-panchayat-7th-ward-with-kudumbashree-arts-festival)