---
title: "മഹിള അസോസിയേഷന്‍ സമ്മേളനത്തിന് സമാപനമായി "
english_title: "The women's association meeting has concluded perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69201/the-womens-association-meeting-has-concluded-perambra"
published_at: "2022-09-18T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632759d93fe3e_1shy.jpg"
keywords: []
---

# മഹിള അസോസിയേഷന്‍ സമ്മേളനത്തിന് സമാപനമായി 

> **Lead Summary:** **പേരാമ്പ്ര :** അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ 13-ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പേരാമ്പ്ര ഏരിയ സമ്മേളനത്തിന് പേരാമ്പ്രയില്‍ സമാപനമായി.

## Article Content

**പേരാമ്പ്ര :** അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ 13-ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പേരാമ്പ്ര ഏരിയ സമ്മേളനത്തിന് പേരാമ്പ്രയില്‍ സമാപനമായി.

കഴിഞ്ഞ രണ്ട് ദിവസമായി പേരാമ്പ്ര വി.വി ദക്ഷിണാമൂര്‍ത്തി ടൗണ്‍ഹാളില്‍ പ്രത്യേകം തയ്യാറാക്കിയ എ.സി ജോസഫൈന്‍ നഗറിലാണ് സമ്മേളനം നടന്ന് വന്നത്. ഇന്നലെ പ്രതിനിധി സമ്മേളനവും ഇന്ന് പ്രകടനവും പൊതുസമ്മേളനവും നടന്നു.

ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്‍. സുകന്യ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ഏരിയ കമ്മിറ്റിയുടെ പുതിയ സാരഥികളായി സുജാത മനക്കലിനെ സെക്രട്ടറിയായും നഫീസ കൊയിലോത്തിനെ പ്രസിഡന്റായും സുബൈദ ചെറുവറ്റയെ ട്രഷററായും തെരഞ്ഞെടുത്തു.

പേരാമ്പ്രയിലെ മഹിള അസോസിയേഷന്റെ ശക്തി വിളിച്ചോതുന്ന വന്‍ പ്രകടനത്തിന് നഗരം സാക്ഷ്യം വഹിച്ചു. പേരാമ്പ്ര ഏരിയ കമ്മിറ്റിക്ക് കീഴിലുളള 16 വില്ലേജ് കമ്മിറ്റികളില്‍ നിന്നും ഒഴികിയെത്തിയ നൂറുകണക്കിനാളുകള്‍ പ്രകടനത്തില്‍ അണിനിരന്നു.

പേരാമ്പ്ര ചെമ്പ്ര റോഡില്‍ പുതിയ ബൈപ്പാസ് ജംഗ്ഷനില്‍ നിന്ന് മുത്തുക്കുടകളുടെയും ശിങ്കാരിമേളത്തിന്റെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് പ്രകടനം ആരംഭിച്ചത്.

അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ  പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.നഫീസ കൊയ്‌ലോത്ത് അധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി സുജാത മനക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.കെ. രാധ, എം.കെ. നളിനി, ഷീജ ശശി, പി. പ്രസന്ന, ഇ. വത്സല, സുബൈദ ചെറുവറ്റ, അജിത കൊമ്മിണിയോട്ട്, കെ.കെ. ലിസി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69201/the-womens-association-meeting-has-concluded-perambra)