---
title: "ലഹരി വിരുദ്ധ - റോഡ് സുരക്ഷാ റാലിക്ക് പേരാമ്പ്ര റോട്ടറി ക്ലബ്ബ് സ്വീകരണം നല്‍കി "
english_title: "Perampra Rotary Club hosted Anti-Drug - Road Safety Rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69223/perampra-rotary-club-hosted-anti-drug-road-safety-rally"
published_at: "2022-09-19T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6327f9c2da042_1asas.jpg"
keywords: []
---

# ലഹരി വിരുദ്ധ - റോഡ് സുരക്ഷാ റാലിക്ക് പേരാമ്പ്ര റോട്ടറി ക്ലബ്ബ് സ്വീകരണം നല്‍കി 

> **Lead Summary:** **പേരാമ്പ്ര: **റോട്ടറിയുടെ നേതൃത്വത്തില്‍ സെപ്റ്റംമ്പര്‍ 16 ന് മാനന്തവാടിയില്‍ നിന്നും പ്രയാണമാരംഭിച്ച 'ലഹരി വിരുദ്ധ - റോഡ് സുരക്ഷാ ' റാലിക്ക് പേരാമ്പ്ര റോട്ടറി ക്ലബ്ബ് വമ്പിച്ച സ്വീകരണം ഒരുക്കി.

## Article Content

**പേരാമ്പ്ര: **റോട്ടറിയുടെ നേതൃത്വത്തില്‍ സെപ്റ്റംമ്പര്‍ 16 ന് മാനന്തവാടിയില്‍ നിന്നും പ്രയാണമാരംഭിച്ച 'ലഹരി വിരുദ്ധ - റോഡ് സുരക്ഷാ ' റാലിക്ക് പേരാമ്പ്ര റോട്ടറി ക്ലബ്ബ് വമ്പിച്ച സ്വീകരണം ഒരുക്കി.

പേരാമ്പ്ര ദാറുന്നൂജും കോളേജങ്കണത്തില്‍ ചേര്‍ന്ന സ്വീകരണ ചടങ്ങില്‍ പേരാമ്പ്ര ഹൈസ്‌ക്കൂളിലെ NCC കാഡറ്റ്‌സ്, റോട്ടറി ക്ലബ്ബ് അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

ലഹരിക്കെതിരെ പോരാടേണ്ടുന്നതിന്റെയും റോഡ് സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ച് ചടങ്ങിന്റ ഉദ്ഘാടകന്‍ പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജീവന്‍ തന്റെ പ്രസംഗത്തില്‍ എടുത്ത് പറയുകയുണ്ടായി. പ്രസിഡന്റ് പി.പി. രാജബാലന്‍ അദ്ധ്യക്ഷനായി. ചടങ്ങിനെ അഭിസംഭോധന ചെയ്തുകൊണ്ട് ജാഥ ക്യാപ്റ്റന്‍ ബിജോഷ് മാന്വല്‍ സംസാരിച്ചു.

പേരാമ്പ്ര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയരാജന്‍, പേരാമ്പ്ര എഎംവിഐ ഷാന്‍, റോട്ടറി എജി ഷംസുദീന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. റോട്ടറി സെക്രട്ടറി ജയരാജന്‍ കല്പകശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുന്‍ പ്രസിഡന്റ് സാജു മാസ്റ്റേര്‍സ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69223/perampra-rotary-club-hosted-anti-drug-road-safety-rally)