നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ ഫയര്‍ ബീറ്റ് സമ്പ്രദായം നടപ്പിലാക്കുന്നു

നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ ഫയര്‍ ബീറ്റ് സമ്പ്രദായം നടപ്പിലാക്കുന്നു
Oct 24, 2021 11:42 AM | By Perambra Editor

 പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ ഫയര്‍ ബീറ്റ് സമ്പ്രദായം നടപ്പിലാക്കുന്നു.

സുരക്ഷാ ഭീഷണികള്‍ പ്രാദേശിക തലത്തില്‍ സൂക്ഷ്മമായി വിലയിരുത്തി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും, ജനങ്ങളെ ഇത്തരം അപകട സാധ്യതകളെപ്പറ്റി ബോധവാന്മാരാക്കുന്നതിനും, പ്രഥമ ചികില്‍സയില്‍ പരിശീലനം നല്കുന്നതിനുമാണ് അഗ്‌നി രക്ഷാസേനയുടെ നേതൃത്വത്തില്‍ ഫയര്‍ ബീറ്റ്‌സമ്പ്രദായം നടപ്പിലാക്കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങളുടേയും പൊതുജനങ്ങളുടേയും ഏകോപനത്തിലൂടെ സുരക്ഷാ പ്രശ്‌നങ്ങളും അപകട സാധ്യതകളും സുരക്ഷിതമായും കാര്യക്ഷമമായും ആത്മവിശ്വാസത്തോടെയും നേരിടാന്‍ കഴിയുന്ന വിധത്തില്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഫയര്‍ ബീറ്റ് നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ മാതൃകാപരമായി നടപ്പാക്കുമെന്ന് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി പറഞ്ഞു.

പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം പ്രസിഡണ്ട് ശാരദാ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു. ബീറ്റ് ഓഫീസര്‍ ദിലീപ് കണ്ടോത്ത് പദ്ധതി വിശദീകരിച്ചു.

വൈസ് പ്രസിഡണ്ട് പി.എം കുഞ്ഞിക്കണ്ണന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നാരായണന്‍, ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ വി.കെ നൗഷാദ് എന്നിവര്‍ സംസാരിച്ചു.

Fire beat system is being implemented in Nochat Grama Panchayat

Next TV

Related Stories
പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി

Apr 20, 2024 11:23 AM

പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി

പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം...

Read More >>
ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

Apr 19, 2024 03:25 PM

ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍...

Read More >>
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 18, 2024 04:14 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ ഐസ്‌ക്രീം. സിനിമ താരവും വെസ്റ്റ ഐസ്‌ക്രീം ബ്രാന്‍ഡ്...

Read More >>
Top Stories