---
title: "ചാമക്കാല മസ്ജിദുല്‍ഹുദ പുനര്‍നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി "
english_title: "Chamakala Masjidulhuda reconstruction work has started koottalida"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69253/chamakala-masjidulhuda-reconstruction-work-has-started-koottalida"
published_at: "2022-09-19T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63280e09a07d4_1mas.jpg"
keywords: []
---

# ചാമക്കാല മസ്ജിദുല്‍ഹുദ പുനര്‍നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി 

> **Lead Summary:** **കൂട്ടാലിട**: ചാമക്കാല മസ്ജിദുല്‍ഹുദ പുനര്‍നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി.

## Article Content

**കൂട്ടാലിട**: ചാമക്കാല മസ്ജിദുല്‍ഹുദ പുനര്‍നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി.

നരയംകുളം ചാമക്കാലയില്‍ താഴെ മസ്ജിദുല്‍ ഹുദ ജുമാ മസ്ജിദ് പുനര്‍നിര്‍മാണ ഫണ്ട് ഉദ്ഘാടനം കോഴിക്കോട് വലിയ ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ മരുതിയാട്ട് മുജീബില്‍ നിന്ന് ആദ്യ ഗഡു സ്വീകരിച്ച് നിര്‍വ്വഹിച്ചു. പുനര്‍നിര്‍മാണ കമ്മിറ്റി മുഖ്യ രക്ഷാധികാരി പി. ഇമ്പിച്ചി മമ്മു വെള്ളിയൂര്‍ അധ്യക്ഷത വഹിച്ചു.

മഹല്ല് ഖത്തീബ് ജാഫര്‍ അസ്ലമി പ്രാര്‍ത്ഥന നടത്തി. കുട്ടിക്കാട്ടൂര്‍ കോയ ഹാജി മുഖ്യാതിഥിയായിരുന്നു. കമ്മിറ്റി പ്രസിഡന്റ് ആലിക്കോയ, വൈസ് പ്രസിഡന്റ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

ജന. കണ്‍വീനര്‍ സി. കെ. നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ അഡ്വ: എം. യൂസഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69253/chamakala-masjidulhuda-reconstruction-work-has-started-koottalida)