---
title: "കാര്‍ഷിക യന്ത്രങ്ങളുടെ പരിചരണത്തില്‍ പരിശീലനം "
english_title: "Training in maintenance of agricultural machinery peruvannamoozhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69325/training-in-maintenance-of-agricultural-machinery-peruvannamoozhi"
published_at: "2022-09-19T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6328471832e95_1aqw.jpg"
keywords: []
---

# കാര്‍ഷിക യന്ത്രങ്ങളുടെ പരിചരണത്തില്‍ പരിശീലനം 

> **Lead Summary:** **പെരുവണ്ണാമൂഴി:** കാര്‍ഷിക യന്ത്രങ്ങളുടെ പരിചരണത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയും എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ തിരുവനന്തപുരവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

**പെരുവണ്ണാമൂഴി:** കാര്‍ഷിക യന്ത്രങ്ങളുടെ പരിചരണത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയും എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ തിരുവനന്തപുരവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

''ഊര്‍ജ്ജക്ഷമതയുള്ള പമ്പ് സെറ്റുകളുടെയും, മറ്റ് വിവിധ കാര്‍ഷിക യന്ത്രങ്ങളുടെയും ഉപയോഗവും പരിചരണവും'' എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 27 ന് കെവികെയില്‍ വച്ചുനടക്കുന്ന പരിശീലന പരിപാടിയിലേക്ക് കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായിരിക്കും പ്രവേശനം. ഫോണ്‍: 0496-2966041/ 9446783974.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69325/training-in-maintenance-of-agricultural-machinery-peruvannamoozhi)