---
title: "കൂത്താളി പഞ്ചായത്ത് മുസ്ലിം ലീഗ് പദയാത്ര"
english_title: "Koothali Panchayat Muslim League Padayatra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69375/koothali-panchayat-muslim-league-padayatra"
published_at: "2022-09-19T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63287c5dd94e5_OBIT_CARD_JPG.JPG"
keywords: []
---

# കൂത്താളി പഞ്ചായത്ത് മുസ്ലിം ലീഗ് പദയാത്ര

> **Lead Summary:** ** പേരാമ്പ്ര : **സെപ്റ്റംബര്‍ 20 മുതല്‍ 26 വരെ പേരാമ്പ്രയില്‍ വെച്ച് നടക്കുന്ന മുസ്ലിം ലീഗ് നിയോജക മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കൂത്താളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര : **സെപ്റ്റംബര്‍ 20 മുതല്‍ 26 വരെ പേരാമ്പ്രയില്‍ വെച്ച് നടക്കുന്ന മുസ്ലിം ലീഗ് നിയോജക മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കൂത്താളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ചു.

പദയാത്ര വിളയാട്ടുകണ്ടി മുക്കില്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. അബ്ദുളള ബൈത്തുല്‍ ബര്‍ക്ക അധ്യക്ഷനായി.

പദയാത്രയ്ക്ക് അബ്ദുല്ലബൈത്തുല്‍ ബര്‍ക്ക, കെ.ടി. കുഞ്ഞമ്മദ്, എം.പി. മൊയ്തു, കെ.കെ.സൂപ്പി ഹാജി, പി.സി. ഉബൈദ്, മുഹമ്മദ് ലാല്‍, അസീസ് പുതിയോട്ടില്‍, വി.കെ.റഷീദ്, സി.കെ. ജറീഷ്, സിറാജ് കിഴക്കേടത്ത്, സജീര്‍ വണ്ണാങ്കണ്ടി, ദില്‍ഷാദ് കുന്നിക്കല്‍, ആഷിഖ് പുല്യാട്ട് നേതൃത്വം നല്കി.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ആര്‍.കെ.മുനീര്‍, പി.ടി അഷ്റഫ്, കല്ലൂര്‍ മുഹമ്മദലി, കുഞ്ഞമ്മദ് പേരാമ്പ്ര, പൂളക്കണ്ടി കുഞ്ഞമ്മദ്, വി.സി മുനവ്വര്‍, കീരിക്കണ്ടി അബ്ദുള്ള, പാലാട്ടക്കര ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. മൂരികുത്തിയില്‍ നടന്ന സമാപന സമ്മേളനം ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69375/koothali-panchayat-muslim-league-padayatra)